കാർത്തിക നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
കാർത്തിക നക്ഷത്രം
കൈവട്ടകയുടെ ആകൃതിയിലുള്ള ആറ് നക്ഷത്രങ്ങൾ ചേർന്നതാണ് കാർത്തിക നക്ഷത്രം. ക്യർത്തികമാർ എന്ന ആറ് ദേവിമാരുടെ സങ്കല്പമായിട്ടാണ് കാർത്തിക നക്ഷത്രത്തെ കണക്കാക്കുന്നത്. പാർവ്വതീ പരമേശ്വര പുത്രനായ കാർത്തികേയനെ ഗർഭത്തിൽ വഴിച്ചത് ഈ കൃത്തികമാരാണെന്ന് പുരാണങ്ങളിൽ പറയുന്നു.
കാർത്തിക നക്ഷത്രത്തിൻ്റെ പ്രത്യേകത
സൂര്യനാണ് കാർത്തിക നക്ഷത്രത്തിൻ്റെ ദശാനാഥൻ, അഗ്നിയാണ് ദേവത, കാർത്തിക നക്ഷത്രത്തിൻ്റെ ഗണം – അസുരഗണമാണ്.സ്ത്രീ യോനി നക്ഷത്രമാണ് കാർത്തിക.
പ്രസന്നമുഖഭാവം, വിനീതമായ പെരുമാറ്റം എന്നിവ ഈ നാളുകാരുടെ പ്രത്യേകതയാണ്. ദന്തരോഗം, ശിരോരോഗം, നയന രോഗം, വായു, അർശോരോഗം എന്നിവ ബാധിക്കാൻ ഇടയുണ്ട്.
കാർത്തിക നക്ഷത്രത്തിൻ്റെ മൃഗം
കാർത്തിക നക്ഷത്രത്തിൻ്റെ മൃഗം – ആട്- പക്ഷി – പുള്ള് – വൃക്ഷം – അത്തി – രത്നം – മാണിക്യം – ഭാഗ്യനിറം- ചുവപ്പ് – ഭാഗ്യസംഖ്യ – ഒന്ന് (1).
YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? മുഖ്യമന്ത്രി K Karunakaranനെ അധികാരത്തിൽ നിന്ന് പുറത്താക്കിയ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ക്രൂരവും പൈശാചികവുമായ ‘തങ്കമണി സംഭവം’
കാർത്തിക നക്ഷത്രത്തിന് ദോഷപരിഹാരക്രിയകൾ
ചൊവ്വ, വ്യാഴം, ശനി ദശകളിൽ ഇവർ നിർദ്ദിഷ്ട ദോഷ പരിഹാരക്രിയകൾ അനുഷ്ഠിക്കണം.നിത്യേന ശിവനെയും സൂര്യനെയും ഭജിക്കുന്നത് നല്ലതാണ്. കാർത്തിക, ഉത്രം, ഉത്രാടം എന്നീ നക്ഷത്ര ദിനങ്ങളിൽ ശിവക്ഷേത്രദർശനം നടത്തണം,കാർത്തികയും ഞായറാഴ്ചയും ഒത്തുചേരുന്ന ദിനം വ്രതം അനുഷ്ഠിക്കുക, ആദിത്യ ഹൃദയ മന്ത്രം ജപിക്കുന്നതും നല്ലതാണ്.
കാർത്തിക നക്ഷത്രത്തിൻ്റെ പ്രതികൂല നാളുകൾ
മകയിരം, പുണർതം, ആയില്യം, അനിഴം, തൃക്കേട്ട, പൂരാടം, ഉത്രാടം എന്നീ നാളുകൾ കാർത്തിക നക്ഷത്രത്തിന് പ്രതികൂലങ്ങളാണ്.
കാർത്തിക നക്ഷത്രത്തിൻ്റെ അനുകൂല നിറങ്ങൾ
ചുവപ്പ്, കാവി എന്നീ നിറങ്ങൾ കാർത്തിക നക്ഷത്രത്തിന് അനുകൂല നിറങ്ങളാണ്.
കാർത്തിക നക്ഷത്രത്തിൽ ജനിക്കുന്ന ജാതകർക്ക് ജന്മനാ ആറു (6) വർഷം ആദിത്യ ദശ
കാർത്തിക നക്ഷത്രത്തിൽ ജനിക്കുന്ന ജാതകർക്ക് ആറു വയസ്സുവരെ ആദിത്യ ദശയാണ്. ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന ആദിത്യൻ്റെ ദശാകാലത്ത് ജാതകൻ്റെ കുടു:ബത്തിന് പല രീതിയിലുള്ള നേട്ടങ്ങളുണ്ടാകും. എന്നാൽ ജാതകനെ ആറു വയസ്സു വരെ ചില രോഗാവസ്ഥകൾ അലട്ടാം.
YOU MAY ALSO LIKE THIS VIDEO, ഒരു വീടിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്, മലയാളിക്ക് മാതൃകയായൊരു പൊലീസുകാരൻ | Ente Krishi
കാർത്തിക നക്ഷത്രത്തിൽ ജനിച്ച ജാതകന് ഏഴു വയസ്സു മുതൽ പതിനേഴു വയസ്സു വരെ ചന്ദ്ര ദശ
ശുഭനും ബലവാനുമായ ചന്ദ്രൻ്റെ ദശാകാലത്ത് ജാതകന് വിദ്യാഭ്യാസ പരമായ കീർത്തി ഉണ്ടാകും. കൂടാതെ ജാതകൻ്റെ ദശാകാലം പൊതുവെ കുടുംബത്തിന് ഗുണകരമായിരിക്കും.
കാർത്തിക നക്ഷത്രത്തിൽ ജനിച്ച ജാതകന് പതിനെട്ടു വയസ്സു (18) മുതൽ ഇരുപത്തിയഞ്ചു (25) വയസ്സു വരെ കുജദശ ( ചൊവ്വാ)
ജാതകന് ഈ കാലയളവ് പൊതുവെ അനുകൂല പ്രദമാണ്.പട്ടാളം, പോലിസ് തുടങ്ങിയ സേനകളിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് ഈ കാലയളവിൽ അത് ലഭിക്കും,ജാതകൻ്റെ ഗ്രഹനിലയിൽ കന്നിയിൽ നില്ക്കുന്ന ചൊവ്വായുടെ ദശയിൽ പലവിധ ഗുണാനുഭവങ്ങളും ധനലാഭവും സിദ്ധിക്കും. എന്നാൽ ജാതകന് നയന സംബന്ധമായ എന്തെങ്കിലും രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർക്ക് ഇരുപത്തി അഞ്ചു വയസ്സു മുതൽ നാല്പത്തിനാലു വയസ്സു വരെ (44) രാഹു ദശയാണ്
രാഹു ദശ പൊതുവെ ജാതകന് ഗുണ ദോഷ സമ്മിശ്രമായിരിക്കും. പല തരത്തിലുള്ള പ്രതിസന്ധികളും കഷ്ടപാടും സാമ്പത്തിക നഷ്ടവും ഉണ്ടാകുമെങ്കിലും രാഹു ദശയുടെ അവസാന കാലഘട്ടം ജാതകന് ഗുണ പ്രദമായിരിക്കും. ഈ കാലയളവിൽ വിദേശത്ത് പോകാൻ ശ്രമിക്കുന്ന ജാതകന് അത് സാധിക്കും, ജാതകൻ്റെ ഗ്രഹനിലയൽ കർക്കിടത്തിൽ നില്ക്കുന്ന രാഹുവിൻ്റെ ദശയിൽ ആദ്യ ഭാഗം കൊണ്ട് അല്പ ഭാഗ്യവും പിന്നീട് സമ്പുഷ്ടമായ ഭാഗ്യം, ധനലാഭം തുടങ്ങിയ ഗുണാനുഭവങ്ങളും സിദ്ധിക്കും.
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?
കാർത്തിക നക്ഷത്രത്തിൽ ജനിച്ച ജാതകർക്ക് നാല്പത്തിയഞ്ചു (45) വയസ്സു മുതൽ അറുപത്തി ഒന്നു വയസ്സു വരെ (61) വ്യാഴ ദശയാണ്
കാർത്തിക നക്ഷത്രത്തിൽ ജനിച്ചവർക്ക് വ്യാ ഴദശയുടെ ഈ കാലയളവ് വളരെ ഗുണപ്രദമാണ് ,ഉദ്യോഗത്തിൽ ഇരിക്കുന്നവർക്ക് ഈ കാലയളവിൽ സ്ഥാനക്കയറ്റം ലഭിക്കും. എല്ലാ കാര്യങ്ങൾക്കും വിജയം ഉണ്ടാകും അനേക നാളുകളായി കോടതിയിൽ ഉണ്ടായിരുന്ന കേസ് വിജയിക്കും, പുത്രിയുടെ വിവാഹം നടത്തും, കീർത്തി, പൊതു ജന അംഗീകാരം തുടങ്ങിയ ഫലങ്ങൾ ഈ കാലയളവിലുണ്ടാകും. ഏർപ്പെടുന്ന ഏതു മേഖലയിലും വിജയം കൈവരിക്കും,ധനലാഭം ഉണ്ടാകും എന്നാൽ ശത്രുവർദ്ധന,കേസ് വഴക്കുകൾ തുടങ്ങിയവും ഈ കാലഘട്ടത്തിലുണ്ടാകും.
കാർത്തിക നക്ഷത്രത്തിൽ ജനിച്ച ജാതകർക്ക് അറുപത്തി രണ്ടു വയസ്സു മുതൽ എൺപത്തി ഒന്നു (81) വയസ്സു വരെ ശനിദശാ കാലമാണ്
ശനിദശയുടെ ആദ്യഭാഗം ജാതകന് ഗുണപ്രദമാണെങ്കിലും തുടർന്ന് ഗുണദോഷ സമ്മിശ്രമാണ്, ഇടയ്ക്കിടക്ക് രോഗാവസ്ഥകൾ ബുദ്ധിമുട്ടിക്കാം. ശനി മിക്കവാറും കഷ്ടഫലത്തെ തരുന്നവനാണെങ്കിലും ഇഷ്ടഭാവ സ്ഥിതനും ബലവാനുമാണെങ്കിൽ ശനിയുടെ ദശാകാലത്ത് ധനലാഭം, കീർത്തി, ഗൃഹലാഭം, സ്ഥാന പ്രാപ്തി മുതലായ ഗുണാനുഭവങ്ങൾ ജാതകന് ഉണ്ടാകും.
കാർത്തിക നക്ഷത്രത്തിൽ ജനിച്ച ജാതകർക്ക് എൺപത്തി രണ്ടു വയസ്സു മുതൽ തൊണ്ണൂറ്റി ഒൻപതു (99) വയസ്സു വരെ ബുധദശ
ശനി ദശാസന്ധി കഴിഞ്ഞു വന്ന ജാതകന് ബുധ ദശാസന്ധി വളരെ അനുകൂലമാണ് ബുധ ദശാസന്ധിയുടെ അവസാന കാലഘട്ടം ദോഷ പ്രദമായിരിക്കും.
നോട്ട് – കാർത്തിക നക്ഷത്രത്തിൻ്റെ ദശാസന്ധി കാലയളവിൽ പറഞ്ഞിരിക്കുന്നത് പൊതു ഫലമാണ്, ഗ്രഹങ്ങളുടെ ബലം ദൃഷ്ടി തുടങ്ങിയവ അനുസരിച്ച് ജാതകൻ്റെ ഫലത്തിൽ വ്യത്യാസം വരും.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്