സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 ഒക്ടോബർ മാസം നേട്ടമുണ്ടാക്കുന്നത് ഏത് നാളുകാർ എന്നറിയാം
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ പിൻബലത്താൽ ഏറ്റെടുത്ത പദ്ധതി പൂർത്തീകരിക്കുവാൻ സാധിക്കും. വിമർശനങ്ങളെ നിഷ്പ്രയാസം അതിജീവിക്കും. മാറ്റി വെച്ച വിദൂര പുണ്യ തീർത്ഥ ദേവാലയ യാത്ര സഫലമാകും. സാമ്പത്തിക ലാഭമുണ്ടാകുമെങ്കിലും അവിചാരിത ചെലവുകൾ വർദ്ധിക്കും. അധികാരവും പണമിടപാടുകളും മറ്റൊരാളെ ഏൽപ്പിച്ചുകൊണ്ടുള്ള വ്യാപാര വ്യവസായങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്നതാണ് നല്ലത്. മുൻകോപം അരുത്.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരും. അടിസ്ഥാന രഹിതമായ ആരോപണങ്ങളെ അതിജീവിക്കുവാൻ സുതാര്യതയുള്ള സമീപനത്താൽ സാധ്യമാകും. വിട്ടുവീഴ്ചാ മനോഭാവം സ്വീകരിച്ചാൽ ദാമ്പത്യബന്ധം പുനഃസ്ഥാപിച്ച് സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വർദ്ധിച്ചു വരുന്ന ചെലവിനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക. സഹപ്രവർത്തകർക്ക് സ്ഥലം മാറ്റമായതിനാൽ ചുമതലകൾ വർദ്ധിക്കും.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മേലധികാരികളിൽ നിന്നും അപ്രീതി വചനങ്ങൾ കേൾക്കുവാനിടവരുമെങ്കിലും പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്. സമാന ചിന്താഗതിയിലുള്ളവരുമായുള്ള സുദീർഘമായ ചർച്ച പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. വിദ്യാർത്ഥികൾ അലസത, ശ്രദ്ധക്കുറവ് എന്നിവ വരാതെ നോക്കണം. അനവസരങ്ങളിലുള്ള വാഗ്വാദങ്ങളിൽ നിന്നും പിന്മാറുവാൻ ഉൾപ്രേരണയുണ്ടാകും.
വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഭൗതിക ജീവിതത്തോടൊപ്പം ആധ്യാത്മിക-ആത്മീയ ആശയങ്ങൾ സമന്വയിപ്പിക്കുന്നത് സമാധാനത്തിന് വഴിയൊരുക്കും. യുക്തമായ തീരുമാനം സ്വീകരിക്കുവാൻ അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശം തേടും. ഭക്തി പുരസ്സരം ചെയ്യുന്ന കാര്യങ്ങൾക്ക് സമ്പൂർണ്ണ വിജയം ഉണ്ടാകും. കുടുംബാംഗങ്ങളുടെ കാര്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസം തോന്നും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.