സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 ഒക്ടോബർ മാസം നേട്ടമുണ്ടാക്കുന്നത് ഏത് നാളുകാർ എന്നറിയാം

2025 ഒക്ടോബർ മാസത്തെ കൂറ് ഫലം (ഒക്ടോബർ 1 മുതൽ 31 വരെ)

ഇവിടെ നൽകിയിട്ടുള്ളത് ഒരു മാസത്തെ സാമാന്യ ഫലമാണ്. ഇതിന്റെ പൂർണ്ണമായ ഗുണദോഷഫലങ്ങൾ വിലയിരുത്തുന്നതിന് സ്വന്തം ജാതകം കൂടി പരിശോധിച്ച് താരതമ്യം ചെയ്യേണ്ടതാണ്.


മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

മാതാപിതാക്കളുടെ ആവശ്യങ്ങൾ പരിഗണിക്കും. കഠിനാധ്വാനത്തിലൂടെ ജീവിത നിലവാരം വർദ്ധിക്കും. ജോലികാര്യങ്ങളിൽ പ്രതീക്ഷ വർദ്ധിക്കുന്നതിലൂടെ കൂടുതൽ ഉത്സാഹം തോന്നും. സങ്കീർണ്ണമായ പ്രശ്നങ്ങളെ പോലും ലാഘവത്തോടുകൂടി അഭിമുഖീകരിക്കാൻ അവസരമുണ്ടാകും. ആദരണീയരായവരുടെ കൂട്ടത്തിൽ സ്ഥാനം ലഭിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും.

ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിര്യം 1/2)

അവിചാരിതമായി ധനം ചെലവഴിക്കേണ്ട സാഹചര്യം കാണുന്നു. നിബന്ധനകൾക്ക് വിധേയമായി പുതിയ പദ്ധതികൾ ഏറ്റെടുക്കേണ്ടി വരും. ആധ്യാത്മിക-ആത്മീയ ചിന്തകളാൽ സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനാകും. ചിന്തകൾക്കതീതമായ കാര്യങ്ങൾ അനുഭവത്തിൽ വന്നു ചേരുമെങ്കിലും അഹംഭാവം ഒഴിവാക്കാൻ ശ്രദ്ധിക്കണം. ദാമ്പത്യബന്ധം സുഗമമാക്കാൻ ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.

മിഥുനക്കൂറ് (മകയിര്യം 1/2, തിരുവാതിര, പുണർതം 3/4)

പ്രത്യക്ഷമായും പരോക്ഷമായും വേണ്ടപ്പെട്ടവർ വിരോധികളായിത്തീരാൻ സാധ്യതയുണ്ട്. കീഴ്ജീവനക്കാർ വരുത്തിവെച്ച അബദ്ധങ്ങൾ തിരുത്തുന്നതിന്റെ ഭാഗമായി പലപ്പോഴും കൂടുതൽ സമയം ജോലി ചെയ്യേണ്ടി വരും. ജീവിതച്ചെലവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആർഭാടങ്ങൾ ഒഴിവാക്കും. ആജ്ഞാനുവർത്തികളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ പലപ്പോഴും യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടുന്നതിനാൽ ആശ്വാസം തോന്നും.

കർക്കടകക്കൂറ് (പുണർതം 1/4, പൂയ്യം, ആയില്യം)

പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ അവസരമുണ്ടാകും. ഉത്തരവാദിത്വമുള്ള പുത്രന്റെ സമീപനത്താൽ ആശ്വാസവും സമാധാനവും തോന്നും. വിശാല മനസ്ഥിതിയോടുകൂടി ഏറ്റെടുക്കുന്ന കാര്യങ്ങളിൽ അനുകൂലമായ വിജയം ഉണ്ടാകും. സഹജമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. ആത്മീയ-ഈശ്വര ചിന്തകൾ അനാവശ്യ വിചാരങ്ങളെ അതിജീവിക്കാൻ ഉപകരിക്കും.

ശേഷം അടുത്ത പേജിൽ → (Page 2)

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഒക്ടോബർ 01, ബുധൻ) എങ്ങനെ എന്നറിയാം
Next post 2025 ഒക്ടോബർ 01,ബുധൻ – സമ്പൂർണ്ണ ദാമ്പത്യ – പ്രണയ ദിവസഫലം