സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 ഒക്ടോബർ മാസം നേട്ടമുണ്ടാക്കുന്നത് ഏത് നാളുകാർ എന്നറിയാം

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

നഷ്ടപ്പെട്ടു എന്ന് കരുതിയ രേഖകൾ തിരികെ ലഭിക്കും. പരീക്ഷയിൽ പ്രതീക്ഷിച്ചതിലുപരി വിജയശതമാനം ഉണ്ടാകും. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. അർപ്പണ മനോഭാവവും സുതാര്യതയും പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ കൃതാർത്ഥനാകും. നിരവധി കാര്യങ്ങൾ നിഷ്കർഷയോടുകൂടി ചെയ്തു തീർക്കുന്നതിൽ ആത്മസംതൃപ്തി ഉണ്ടാകും.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ആത്മവിശ്വാസവും കൃത്യനിർവ്വഹണ ശക്തിയും കൂടും. ആരോപണങ്ങളിൽ നിന്നും കരകയറും. കുടുംബത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മാറിക്കിട്ടും. ഭക്തിമാർഗ്ഗങ്ങളിൽ ശ്രദ്ധ ചെലുത്തും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുവാൻ ഇടയുണ്ട്. ഉന്നത വ്യക്തികളുമായി ദൃഢമായ ബന്ധം ഉണ്ടാകും. അറിയാത്ത കാര്യങ്ങളിൽ അഭിപ്രായം പറയരുത്.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

ആകുല ചിന്തകൾ മനസ്സിനെ അസ്വസ്ഥമാക്കും. യാത്രകൾ കഴിവതും കുറയ്ക്കുക. വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണം. അസുഖങ്ങൾ നിസ്സാരമായി കാണരുത്. എതിർപ്പുകൾ ധാരാളം ഉണ്ടെങ്കിലും ഈശ്വരാനുഗ്രഹം കൊണ്ട് അതിനെയെല്ലാം അതിജീവിക്കും. അവസരോചിതമായ ഇടപെടലുകൾ മൂലം അനിഷ്ട സംഭവങ്ങൾ ഒഴിവാകുന്നതാണ്. വാഗ്ദാനത്തിൽ ഏർപ്പെടരുത്, അലസത വെടിയണം.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി, രേവതി)

നിസ്സാര കാര്യങ്ങൾക്കു പോലും കഠിന പ്രയത്നം വേണ്ടി വരും. ചില അപവാദങ്ങൾ കേൾക്കാനിടയുണ്ട്. അനാവശ്യ കാര്യങ്ങളിൽ ഇടപ്പെട്ട് മാനസിക വിഷമം ഉണ്ടാകുന്നതിനാൽ അവ ഒഴിവാക്കണം. വിദ്യാർത്ഥികൾക്ക് ഉത്സാഹക്കുറവ്, ഉദാസീന മനോഭാവം തുടങ്ങിയവ വർദ്ധിക്കാതെ നോക്കണം. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. സാമ്പത്തിക പരാധീനതകളാൽ ജീവിതച്ചെലവ് നിയന്ത്രിക്കാൻ ഇടവരും. വാക് ദോഷം വരാതെ നോക്കണം.


ജ്യോതിഷി പ്രഭാസീന സി.പി
ഫോ: 9961442256
Email ID: prabhaseenacp@gmail.com

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഒക്ടോബർ 01, ബുധൻ) എങ്ങനെ എന്നറിയാം
Next post 2025 ഒക്ടോബർ 01,ബുധൻ – സമ്പൂർണ്ണ ദാമ്പത്യ – പ്രണയ ദിവസഫലം