സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2026 ഫെബ്രുവരി മാസം നേട്ടമുണ്ടാക്കുന്നത് ഏത് നാളുകാർ എന്നറിയാം
ചിങ്ങക്കൂറ്( മകം , പൂരം ഉത്രം 1/4 )
ആരോഗ്യ ശ്രദ്ധ വേണം. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം അപരിചിതരുമായുള്ള ആത്മബന്ധത്തിൽ അബദ്ധങ്ങൾ വന്നു ചേരും അനുഭവജ്ഞാനമുള്ള വരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തൊഴിൽ ക്രമീകരിക്കും സുതാര്യമുള്ള സമീപനത്താൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ അതിജീവിക്കും ‘ഈശ്വര പ്രാർത്ഥനകളാൽ ആപൽഘട്ട ങ്ങൾ തരണം ചെയ്യും
കന്നിക്കൂറ്( ഉത്രം 3/4 , അത്തം, ചിത്തിര 1/2)
വിശദാംശങ്ങൾ അന്വേഷിച്ചറിയാതെ ഒരു കാര്യത്തിലും ഏർപ്പെടരുത് വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും ഉദാസീന മനോഭാവം ഉപേക്ഷിച്ച് ഊർജ്ജസ്വലതയോടുകൂടി പ്രവർത്തിച്ചാൽ തൊഴിൽ മേഖലകളിലുള്ള മാന്ദ്യത്തെ അതിജീവിക്കും സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം’ സജ്ജന സംസർഗ്ഗത്താൽ സദ്ചിന്തകൾ വർദ്ധിക്കും
തുലാക്കൂറ്(ചിത്തിര 1/2 , ചോതി,വിശാഖം 3/4 )
ആരോഗ്യസ്ഥിതി മോശമാകാനിടയുണ്ട്. ആരോഗ്യ ശ്രദ്ധ വേണം. സാമ്പത്തിക ബാധ്യത വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്നും പിൻമാറണം നിസ്സാര പ്രശ്നങ്ങളുടെപേരിൽ ഉറ്റ സുഹൃത്തുക്കളുമായി അകന്നു കഴിയേണ്ടതായി വരും. ലഭിക്കേണ്ട സഹായത്തിന് കാലതാമസ്സം ഉണ്ടാകും സ്ഥാനമാനങ്ങളും പദവിയും നിലനിർത്താൻ നന്നെ പ്രയാസപ്പെടേണ്ടി വരും മുൻകോപം നിയന്ത്രിക്കണം
വൃശ്ചികക്കൂറ്(വിശാഖം 1/4 , അനിഴം , തൃക്കേട്ട )
ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന താള പിഴകൾ മാറിക്കിട്ടുന്നതാണ്. എന്നാൽ ആലോചന ഇല്ലാതെയുള്ള പ്രവൃത്തികൾ ദോഷം ചെയ്യും ചിലവുകളിലും ആർഭാടങ്ങളിലും നിയന്ത്രണം വേണം. ദൂരയാത്രകൾ കരുതലോടെയാവണം. പാരമ്പര്യ വ്യവസായങ്ങളോടു താല്പര്യം തോന്നും കർമ്മരംഗത്ത് തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും അവയെ അതിജീവിക്കുവാൻ കഴിയുന്നതാണ് ‘അശ്രാദ്ധ പരിശ്രമം മൂലം ഉദ്ദിഷ്ട കാര്യങ്ങൾ നേടിയെടുക്കുന്നതാണ്.