സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2026 ഫെബ്രുവരി മാസം നേട്ടമുണ്ടാക്കുന്നത് ഏത് നാളുകാർ എന്നറിയാം

മേടക്കൂറ്( അശ്വതി, ഭരണി , കാർത്തിക 1/4 )

കുടുംബത്തിൽ സമൃദ്ധിയും ഐശ്വര്യവും കൂടുതലുണ്ടാകും
ജോലികാര്യത്തിൽ പ്രതീക്ഷ വർദ്ധിക്കും കുടുംബത്തിലെ അകൽച്ച മാറിക്കിട്ടും അന്യാധീനപ്പെടുന്നു എന്നു കരുതിയ ഭൂമിയോ ധനമോ കൈവശം വന്നു ചേരുന്നതാണ്. മാതാപിതാക്കളുടെ ആവശ്യം പരിഗണിക്കും. സന്താനങ്ങൾ മൂലം സന്തോഷത്തിനിടവരും
കോടതി കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാം

ഇടവക്കൂറ്( കാർത്തിക 3/4 , രോഹിണി, മകയിര്യം 1/2)

സ്വജനങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിക്കും സമാന ചിന്താഗതിക്കാരുമായി അടുത്തു കൂടും ശുഭവാർത്തകൾ കേൾക്കുവാനിടയുണ്ട്. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കും. യാത്രാ വേളകൾ കരുതലോടെയാവും ജീവിതവിജയത്തിനു വേണ്ടി അങ്ങേയറ്റം പ്രവർത്തിക്കും ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം’ ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ പരമാവധി ഒഴിവാക്കണം.

മിഥുനക്കൂറ്( മകയിര്യം 1/2 ,തിരുവാതിര , പുണർതം 3/4 )

മുൻകോപം മൂലം പല അനർത്ഥങ്ങൾക്കും ഇടവരുന്നതാണ്. സുഹൃദ് ബന്ധങ്ങളിൽ വിള്ളലുകൾ ഉണ്ടാകും. ബന്ധുജനങ്ങളുടെ ഭാഗത്തു നിന്നും പ്രതീക്ഷിച്ച സഹായം ലഭിക്കുന്നതല്ല അലസത മൂലം ചെയ്തു തീർക്കേണ്ട പല കാര്യങ്ങളിലും മുടക്കം സംഭവിക്കും നഷ്ടങ്ങൾ വരാൻ സാധ്യത ഉള്ളതിനാൽ ഭവന നിർമ്മാണ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം ജീവിത പങ്കാളിയുടെ ആശയങ്ങൾ വിപരീത സാഹചര്യങ്ങളെ അതിജീവിക്കുവാൻ സഹായകമാകും

കർക്കടകക്കൂറ്( പുണർതം 1/4 , പൂയ്യം , ആയില്യം )

ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്. ചിലവുകൾ അധികരിക്കും പുതിയ കരാറു ജോലിയിൽ സാമ്പത്തിക നേട്ടം കുറയും പണം കടം കൊടുക്കുക ജാമ്യം നിൽക്കുക , സാഹസ പ്രവൃത്തികൾ തുടങ്ങിയവ അരുത്. വിദ്യാർത്ഥികൾ അലസത വെടിയണം. വാക്കുകളിൽ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം അനാവശ്യമായി അന്യരുടെ കാര്യത്തിൽ ഇടപ്പെടരുത്

ശേഷം അടുത്ത പേജിൽ (Page 2)

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2026 ഫെബ്രുവരി 02, തിങ്കൾ) എങ്ങനെ എന്നറിയാം
Next post 2026 ഫെബ്രുവരി 2 മുതൽ 8 വരെ: 12 രാശിക്കാർക്കുമുള്ള സമ്പൂർണ്ണ വാരഫലം, ഈ 7 ദിവസം ആരൊക്കെ നേട്ടമുണ്ടാക്കും?