സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2026 ഫെബ്രുവരി മാസം നേട്ടമുണ്ടാക്കുന്നത് ഏത് നാളുകാർ എന്നറിയാം

ധനുക്കൂറ്( മൂലം , പൂരാടം , ഉത്രാടം 1/4 )

സ്ഥാപത്തിൻ്റെ അവസ്ഥ മനസ്സിലാക്കി മറ്റ് ഉദ്യോഗങ്ങൾക്ക് ശ്രമിക്കുമെങ്കിലും അനുഭവ ഫലം കുറയും പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധിക്കണം അസുഖങ്ങളെ അവഗണിക്കരുത് പരോപകാരം ചെയ്യാനുള്ള മന:സ്ഥിതി ഉണ്ടാകുമെങ്കിലും കുടുംബ സംരംക്ഷണ ചുമതല മറക്കരുത് വിദ്യാർത്ഥികൾ അലസത വെടിഞ്ഞ് പഠനകാര്യത്തിൽ ശ്രദ്ധ ചെലുത്തണം കള്ളൻ മാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ജാഗ്രത വേണം ശത്രുക്കളെ കരുതിയിരിക്കുക

മകരക്കൂറ്( ഉത്രാടം 3/4 തിരുവോണം , അവിട്ടം 1/2)

വിദ്യാർത്ഥികൾക്ക് ഉത്സാഹക്കുറവ് ഉദാസീന മനോഭാവം തുടങ്ങിയവ വർദ്ധിക്കും. സാമ്പത്തില നില തൃപ്തികരമാവില്ല ശത്രുക്കളെ കരുതിയിരിക്കുക വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാനോ കളവു പോകാനോ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ ആവശ്യമാണ് ആരോഗ്യകരമായി കൂടുതൽ ശ്രമിക്കണം ചെലവ് വർദ്ധിക്കും. ഭൂമിപരമായ കാര്യങ്ങളിൽ വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കും എടുത്തു ചാട്ടം വേണ്ട വാക് തർക്കങ്ങളിൽ നിന്നും യുക്തി പൂർവ്വം പിൻമാറുക

കുംഭക്കൂറ്( അവിട്ടം 1/2 , ചതയം , പൂരൂരുട്ടാതി 3/4 )

നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങൾക്ക് അഹോരാത്രം പ്രയത്നം വേണ്ടി വരും പരീക്ഷണ നിരീക്ഷണങ്ങൾക്ക് ആവർത്തനം വേണ്ടി വരും’ ഗൃഹത്തിൻ്റെ അറ്റകുറ്റ പണികൾക്ക് അധികച്ചെലവ് വരും. ദാമ്പത്യജീവിതത്തിൽ വിട്ടു വീഴ്ച ചെയ്യണം ആരോഗ്യ സംരംക്ഷണത്തിൻ്റെ ഭാഗമായി ദുഃശ്ശീലങ്ങൾ ഉപേക്ഷിക്കും ഭക്ഷ്യ വിഷ ബാധ ഏൽക്കാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക. അക്ഷീണമായ പരിശ്രമങ്ങൾ മൂലം നഷ്ടങ്ങൾ ഒഴിവാക്കുവാൻ കഴിയും . ലഭിക്കുന്ന രേഖകൾ വ്യാജമാണോ എന്ന് സസൂക്ഷ്മം നിരീക്ഷിക്കാതെ ഒന്നിലും ഇടപെടരുത്. തൊഴിൽ മേഖലകളോട് ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടി വരും

മീനക്കൂറ്(പൂരൂരുട്ടാതി 1/4, ഉത്ത്യട്ടാതി, രേവതി )
പുണ്യ ക്ഷേത്രങ്ങൾ സന്ദർശിക്കാനിടവരും എതിർപ്പുകളെ നയത്തോടെ നേരിടാനായി ശ്രമിക്കും.ജീവിത വിജയത്തിനായി അക്ഷീണം പ്രയത്നിക്കും വിശ്വസിച്ചിരുന്നവരിൽ നിന്ന് വഞ്ചിതരാകാനിടയുണ്ട്. കടബാധ്യതകൾ തീർക്കുന്നതിനുവേണ്ടി പരിശ്രമിക്കും വാഗ്ദാനങ്ങൾ ശ്രദ്ധാപൂർവ്വം നടത്തണം. ഏത് പ്രശ്നങ്ങളിൽ അകപ്പെട്ടാലും പരിഹാര മാർഗ്ഗങ്ങൾ കണ്ടുപിടിച്ച് അതിൽ നിന്നും രക്ഷനേടും

ജ്യോതിഷി പ്രഭാസീന സി.പി
ഫോ: 9961442256
Email ID: prabhaseenacp@gmail.com

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2026 ഫെബ്രുവരി 02, തിങ്കൾ) എങ്ങനെ എന്നറിയാം
Next post 2026 ഫെബ്രുവരി 2 മുതൽ 8 വരെ: 12 രാശിക്കാർക്കുമുള്ള സമ്പൂർണ്ണ വാരഫലം, ഈ 7 ദിവസം ആരൊക്കെ നേട്ടമുണ്ടാക്കും?