സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2026 മെയ് മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4): സജീവമായ ഇടപെടലുകൾ കൊണ്ടും കഠിനാധ്വാനം കൊണ്ടും തൊഴിൽ മേഖലയിൽ പുരോഗതി കൈവരിക്കാൻ സാധിക്കും. യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ടു ജീവിക്കാൻ തയ്യാറാകുന്നത് ഗുണം ചെയ്യും. ജോലിയോടൊപ്പം തന്നെ ഉപരിപഠനത്തിന് ചേരാൻ അവസരമുണ്ടാകും. ആത്മാർത്ഥമായ പരിശ്രമങ്ങളാൽ അധികൃതരുടെ അഭിനന്ദനം നേടും. പ്രതികൂല സാഹചര്യങ്ങളെ പ്രാർത്ഥനകൾ കൊണ്ട് അതിജീവിക്കാൻ സാധിക്കും. ശത്രുക്കളെ കരുതിയിരിക്കണം. പിതൃതുല്യരായ വ്യക്തികളിൽ നിന്ന് കൃത്യമായ ഉപദേശങ്ങളും സഹായങ്ങളും ലഭിക്കും.

കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2): മാനസിക പിരിമുറുക്കം കുറയ്ക്കാൻ ക്ഷേത്രദർശനവും തീർത്ഥയാത്രകളും സഹായിക്കും. പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ആവർത്തനം ആവശ്യമായി വരുന്ന സമയമാണ്. അപ്രാപ്യമായ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കുന്നത് മാനസിക ബുദ്ധിമുട്ടുകൾക്കും ശാരീരിക അസുഖങ്ങൾക്കും കാരണമായേക്കാം. യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. വരവിൽ കവിഞ്ഞ ചിലവുകൾ നിയന്ത്രിക്കണം. മറ്റുള്ളവരെ ഉപദ്രവിക്കുന്ന രീതിയിലുള്ള സ്വാർത്ഥ താൽപ്പര്യങ്ങൾ ഒഴിവാക്കുകയും അപവാദങ്ങൾ വരാതെ സൂക്ഷിക്കുകയും വേണം.

തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4): ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ ആവശ്യമായ മാസമാണിത്. ശത്രുക്കൾ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കും. സ്വത്ത് വിഭജനം സംബന്ധിച്ച് തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ദൂരയാത്രകൾ ചെയ്യേണ്ടി വരുമെങ്കിലും യാത്രകളിൽ നല്ല ജാഗ്രത പാലിക്കണം. അനാവശ്യ ചിന്തകളും അഭിപ്രായ സംഘട്ടനങ്ങളും ഗൃഹാന്തരീക്ഷം മോശമാക്കാൻ ഇടയാക്കും. ദമ്പതികൾ തമ്മിലുള്ള പിണക്കങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. പ്രലോഭനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കുകയും രോഗകാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതിരിക്കുകയും വേണം.

വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട): നിങ്ങളുടെ പ്രവർത്തനശൈലി മറ്റുള്ളവർക്ക് മാതൃകയാകുന്നത് വഴി ആത്മാഭിമാനം തോന്നും. എന്നാൽ മുൻകോപം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്, അല്ലാത്തപക്ഷം പലവിധ ആപത്തുകൾക്കും സാധ്യതയുണ്ട്. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഏർപ്പെടരുത്. അമിതമായ ആത്മപ്രശംസ പല നല്ല അവസരങ്ങളും നഷ്ടപ്പെടുത്തിയേക്കാം. സ്ത്രീകൾ മൂലം മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ദമ്പതികൾ തമ്മിലുള്ള പിണക്കങ്ങൾ ഒഴിവാക്കി രമ്യതയിൽ പോകാൻ പ്രത്യേകം ശ്രദ്ധിക്കണം.

ശേഷം അടുത്ത പേജിൽ (Page 3)

Previous post 2026 മെയ് 01, വെള്ളി: സമ്പൂർണ്ണ പ്രണയ – ദാമ്പത്യ ദിവസഫലം
Next post 2026 മെയ്, സമ്പൂർണ്ണ നക്ഷത്രഫലം: ഭാഗ്യാനുഭവങ്ങൾ ആർക്കൊക്കെ?