സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2026 മെയ് മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4): ജീവിത പങ്കാളിയിൽ നിന്നുള്ള പിന്തുണ നിരാശയെ അതിജീവിക്കാൻ സഹായിക്കും. ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും യുക്തിപൂർവ്വം പിന്മാറേണ്ടതുണ്ട്. സന്താനങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മറ്റുള്ളവരുടെ വിമർശനങ്ങളിലെ സത്യാവസ്ഥ മനസ്സിലാക്കി ജീവിതശൈലിയിൽ മാറ്റം വരുത്തും. ആശയവിനിമയത്തിൽ പിഴവുകൾ സംഭവിക്കാതെ നോക്കണം. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താതെ ഒരു ജോലിയും ഏറ്റെടുക്കരുത്. പ്രതിസന്ധികളെ മറികടക്കാനുള്ള ആത്മവിശ്വാസം ഉണ്ടാകും. രേഖകളില്ലാത്ത പണമിടപാടുകൾ ഈ മാസം ഒഴിവാക്കണം.

മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ഇഷ്ടജനങ്ങളുമായി അകൽച്ച ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. എങ്കിലും പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കാനുള്ള ആർജ്ജവം പ്രകടിപ്പിക്കും. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കുന്നത് ഗുണം ചെയ്യും. ആത്മീയ പ്രഭാഷണങ്ങൾ കേൾക്കുന്നത് മനസ്സമാധാനത്തിന് സഹായിക്കും. കുടുംബത്തിലെ മംഗള കർമ്മങ്ങൾക്ക് നേതൃത്വം നൽകാൻ ഇടവരും. പരിശ്രമത്തിലൂടെ തൊഴിൽ മേഖലയിലെ അനിശ്ചിതാവസ്ഥകൾ മാറ്റിയെടുക്കാൻ സാധിക്കും. ബന്ധുക്കളെ സഹായിക്കാൻ അവസരമുണ്ടാകും. മക്കളുടെ തെറ്റുകൾ തിരുത്തി അവർക്ക് ശരിയായ മാർഗ്ഗനിർദ്ദേശം നൽകും.

കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4): സമയോചിതമായ ഇടപെടലുകൾ വഴി അർഹതപ്പെട്ട കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. മറ്റുള്ളവർക്ക് എതിർപ്പുണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റം ഒഴിവാക്കണം. വരവും ചിലവും ഒരുപോലെയായിരിക്കും. അമിത വൈദ്യുത പ്രവാഹം മൂലം ഗൃഹോപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. വാഹനം മാറ്റി വാങ്ങാൻ ആലോചിക്കും. നിങ്ങളുടെ പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാകുന്നത് ആശ്വാസം നൽകും. അനാവശ്യ പരിഭ്രമങ്ങളും അനുചിതമായ പ്രവർത്തികളും ഉപേക്ഷിക്കാനുള്ള മാനസികാവസ്ഥയുണ്ടാകും. പ്രിയപ്പെട്ടവരുടെ വിജയങ്ങളിൽ പങ്കുചേരും.

മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അതോടൊപ്പം ചിലവുകളും വർദ്ധിക്കും. സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്നത് ലക്ഷ്യപ്രാപ്തിക്ക് സഹായിക്കും. അസാധാരണ വ്യക്തിത്വമുള്ളവരുമായുള്ള പരിചയം ജീവിതത്തിൽ പുതിയ വഴിത്തിരിവുകൾക്ക് കാരണമാകും. ആരോഗ്യ നില സമ്മിശ്രമായിരിക്കും, അതിനാൽ ശ്രദ്ധ ആവശ്യമാണ്. ദീർഘവീക്ഷണത്തോടു കൂടി ചെയ്യുന്ന കാര്യങ്ങൾ വിജയത്തിലെത്തും. ഉത്തരവാദിത്തബോധത്തോടെയുള്ള പുത്രന്റെ പെരുമാറ്റം മനസ്സിന് ആശ്വാസം നൽകും.

ജ്യോതിഷി പ്രഭാസീന സി.പി.
ഫോൺ: 9961442256 | Email ID: prabhaseenacp@gmail.com

Previous post 2026 മെയ് 01, വെള്ളി: സമ്പൂർണ്ണ പ്രണയ – ദാമ്പത്യ ദിവസഫലം
Next post 2026 മെയ്, സമ്പൂർണ്ണ നക്ഷത്രഫലം: ഭാഗ്യാനുഭവങ്ങൾ ആർക്കൊക്കെ?