സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 കര്‍ക്കിടക മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

കർക്കടകം1 മുതൽ 32 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. ഗോചരാൽ കർക്കടകം സംക്രമം കന്നി, തുലാം, കുംഭം, ഇടവം കൂറുകാർക്ക് പൊതുവേ കൂടുതൽ സദ്ഫലം നൽകും:

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സുഗമമെന്ന് തോന്നുന്ന കാര്യങ്ങൾക്കെല്ലാം കൂടുതൽ പ്രയത്നം വേണ്ടി വരും. പ്രവർത്തന മേഖലകളിൽ പുരോഗതി കുറയും. ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി വ്യായാമവും യോഗാഭ്യാസവും ശീലിക്കും. ഗതിവിഗതികൾക്കനുസരിച്ച് ജീവിത സാഹചര്യങ്ങൾ അതി ജീവിക്കേണ്ടതായി വരും ഗുരുകാരണവൻമാരെ അനുസരിക്കുന്നത് അബദ്ധങ്ങളെ അതിജീവിക്കുന്നതിന് ഉപകരിക്കും. വാക്ദോഷം വരാതെ നോക്കണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മാർഗ്ഗതടസ്സങ്ങൾ നീങ്ങി ആഗ്രഹസാഫല്യമുണ്ടാകും. ആത്മവിശ്വാസം, കാര്യനിർവ്വഹണശേഷി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പുതിയ സ്ഥാനമാനങ്ങൾക്ക് വഴിയൊരുക്കും. മറ്റുള്ളവരുടെ വിഷമാവസ്ഥയ്ക്ക് ശാശ്വത പരിഹാരം നിർദ്ദേശിക്കും. അതിശയോക്തി കലർന്ന സംസാര രീതിയിൽ അബദ്ധമുണ്ടായേക്കാം. സമത്വഭാവന സർവ്വ നേട്ടങ്ങൾക്കും വഴിയൊരുക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിദ്യാർത്ഥികൾക്ക് ഉദാസീന മനോഭാവം ശ്രദ്ധക്കുറവ് അലസത തുടങ്ങിയവ വർദ്ധിക്കും. ഗതാഗത നിയമം ലംഘിച്ചതിനാൽ പിഴ അടക്കേണ്ടതായി വരും. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. നിയമവിരുദ്ധമായ പ്രർത്തന മണ്ഡലങ്ങളിൽ നിന്നും ഒഴിഞ്ഞു മാറണം. മേലധികാരികളുടെ അനാവശ്യമായ സംശയങ്ങൾക്ക് വ്യക്തമായ വിശദീകരണം നൽകേണ്ടി വരും നീർദോഷ – ഉദര രോഗങ്ങൾ ശല്യം ചെയ്തേക്കാം. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം.

YOU MAY ALSO LIKE THIS VIDEO, ആഫ്രിക്ക പിളർന്ന് ഇന്ത്യയുമായി ചേരുന്നു! സൊമാലിയ കേരളത്തിന്റെ അടുത്തെത്തും? എന്താണ്‌ സംഭവിക്കുന്നത്? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പകർച്ചവ്യാധി പിടിപെടാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ കാര്യങ്ങളിൽ വളരെയ ശ്രദ്ധ പുലർത്തണം. ദിനചര്യകളിൽ മാറ്റം വരുത്തുന്നതു വഴി ആരോഗ്യം വീണ്ടെടുക്കും. ആരോഗ്യ സംരംക്ഷണത്തിൻ്റെ ഭാഗമായി ദു:ശ്ശീലങ്ങൾ ഉപേക്ഷിക്കും. വിഷ ഭീതി ഉണ്ടാവാതെ സൂക്ഷിക്കണം. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം. അപ്രതീക്ഷിത ചെലവുകളാൽ പണം കടം വങ്ങേണ്ടതായി വരും. കുടുംബ തർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദ്യാർത്ഥികൾക്ക് ഉദാസീന മനോഭാവവും ഉപേക്ഷാ മന:സ്ഥിതിയുമുണ്ടാകും. പല കാര്യങ്ങളിലും സ്വജനങ്ങളിൽ നിന്നും വിപരീതമായ പ്രതികരണങ്ങൾ ഉണ്ടാകും. അഹംഭാവവും പിടിവാശിയും ഉപേക്ഷിക്കണം. സാഹചര്യങ്ങൾക്കനുസരിച്ച് സ്വയം പര്യാപ്തത ആർജിക്കുവാൻ നിർബദ്ധിതരാകും. യാതൊരു കാരണവുമില്ലാതെ അസൂയാലുക്കൾ വർദ്ധിക്കും. അവസോരചിതമായ സമീപനം അനുകൂലമായ സാഹചര്യങ്ങൾക്ക് വഴിയൊരുക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വിഭാവനം ചെയ്ത എല്ലാ പദ്ധതികളും പ്രാവർത്തികമാക്കുവാനും പുതിയ ഭരണ സംവിധാനം അവലംബിക്കുവാനും സാധിക്കും. പണമിടപാട് രംഗത്ത് സാമ്പത്തിക നേട്ടമുണ്ടാകും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും . പുതിയ ഭൂമി വാങ്ങാൻ അഡ്വാൻസ് കൊടുക്കാൻ ഇടവരും. വ്യപാര വ്യവസായങ്ങൾ പുഷ്ടിപ്പെടും. ഏറെ കാലമായി അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഗത്തിന് ശമനം വരേണ്ട കാലമാണ്.

YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾ സമ്പന്നനാകുമോ എന്ന് എങ്ങനെ അറിയാം? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്താനങ്ങളുമായി ഒത്തുചേരാനും ഒന്നിച്ചു താമസിക്കുവാനുമുള്ള അവസരം ലഭിക്കും. വിവാഹകാര്യങ്ങളിൽ അന്വേഷണം വന്നു കൊണ്ടിരിക്കും. ഗ്യഹത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കും. തീർത്ഥയാത്രയ്ക്ക് അവസരം ലഭിക്കും. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. ധാർമ്മിക ചിന്തകൾക്ക് പ്രാധാന്യം നൽകി ചെയ്യുന്ന കർമ്മങ്ങൾക്കെല്ലാം ശുഭ പരിസമാപ്തി ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക . സംസാരത്തിൽ നിയന്ത്രണം പാലിച്ചില്ലെങ്കിൽ അടുത്ത ചില സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാനും അത് വിരോധത്തിൽ കലാശിക്കാനും ഇടയാക്കും. പ്രത്യേക കാരണങ്ങൾ ഇല്ലാതെ മാനസിക പിരിമുറുക്കും വർദ്ധിക്കും. ജോലിയിൽ ഉത്തരവാദിത്വം വർദ്ധിക്കും. കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ നേരിടും. ഉദരസംബന്ധമായ അസുഖം നന്നായി ശ്രദ്ധിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. അകാരണമായ തടസ്സങ്ങൾ, തെറ്റിദ്ധാരണകൾ തുടങ്ങിയവയുണ്ടാകും. നേത്രരോഗത്തിന് സാധ്യത. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കുക. പൊതു പ്രവർത്തകർ അനാവശ്യ ആരോപണങ്ങൾ കാരണം വിഷമിക്കും. അനാവശ്യമായ തർക്കങ്ങളിൽ ഏർപ്പെടാതിരിക്കുക. ദാമ്പത്യ ജീവിതത്തിൽ ചില വിട്ടുവീഴ്ചകൾ ചെയ്യണം. ശത്രുക്കളെ കരുതിയിരിക്കുക

YOU MAY ALSO LIKE THIS VIDEO, ഇന്ത്യക്കാരനെ പുറത്താക്കി അധികാരത്തിൽ; ബ്രിട്ടീഷ് ജനതയുടെ പുതിയ പ്രതീക്ഷ, കെയർ സ്റ്റാർമർ… നിർണായകമാകുന്ന നിലപാടുകൾ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സ്ഥാനചലനത്തിനും വ്യയാധിക്യത്തിനും സാധ്യത. ഉദര രോഗത്തിന് സാധ്യത ഉള്ളതിനാൽ ഭക്ഷണത്തിൽ നന്നായി ശ്രദ്ധിക്കുക .നിസ്സാരമായി കരുതുന്ന കാര്യങ്ങൾക്ക് പോലും അഹോരാത്രം പ്രയത്നം വേണ്ടി വരും. മാതാപിതാക്കളെ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ കുറെയേറെ ഒഴിവാകും. അപ്രാപ്യമായ വിഷയങ്ങളെപ്പറ്റി ചിന്തിച്ച് വിഷമിക്കുന്നത് മാനസിക വിഭ്രാന്തിക്കും അസുഖങ്ങൾക്കും വഴിയൊരുക്കും. അപകട ദുരിതങ്ങളിൽ നിന്ന് ഈശ്വരാധീനത്താൽ രക്ഷപ്പെടാൻ സാധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യാപാര വ്യവസായ മേഖലകളിൽ പുരോഗതി ഉണ്ടാകും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും. ബാഹ്യപ്രേരണകൾ നിഷ്പ്രയാസം അതിജീവിക്കും. നിശ്ചയദാർഢ്യത്തോടു കൂടിയ നീക്കങ്ങൾ സഫലമാകും. പാരമ്പര്യ വിജ്ഞാനം പിൻതലമുറയിലുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ കൃതാർത്ഥതയുണ്ടാകും. ഈശ്യര പ്രാർത്ഥനകളാലും ഏകാഗ്രത ചിന്തകളാലും ഉപരിപഠനം പൂർത്തിയാക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിദ്യാർത്ഥികൾക്ക് ഉദാസീന മനോഭാവം വർദ്ധിക്കും. പഠിച്ച വിഷയങ്ങളാണെങ്കിലും പ്രകടിപ്പിക്കുവാൻ സാധിക്കുകയില്ല. വ്യാപാരത്തിൽ മാന്ദ്യം അനുഭവപ്പെടും. ചിലവിനങ്ങളിൽ നിയന്ത്രണം വേണം. നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുവാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കണം സന്താനങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

തയാറാക്കിയത്‌: ജ്യോതിഷി പ്രഭാസീന സി പി
Phone: +91 9961442256

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 16 ചൊവ്വ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 17 ബുധന്‍) എങ്ങനെ എന്നറിയാം