സമ്പൂർണ മാസഫലം: 1199 ചിങ്ങം നിങ്ങൾക്ക് അനുകൂലമോ പ്രതികൂലമോ?

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ചിങ്ങമാസത്തിൽ ശത്രുക്കളുടെ ഉപദ്രവം വർദ്ധിക്കും. ആഭരണലാഭം, വസ്ത്രലാഭം ഇവ പ്രതീക്ഷിക്കാം. രോഗം മൂലം ബുദ്ധിമുട്ടും. സന്താനങ്ങൾ കാരണം വിഷമങ്ങൾ ഉണ്ടാകും. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങൾ വഴി സ്വാധീനം വർദ്ധിക്കും. പ്രിയപ്പെട്ടവർ ഒത്തു ചേരും. ദൂരയാത്ര നടത്തും. ഗൃഹോപകരണങ്ങൾ വാങ്ങിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ചിങ്ങമാസത്തിൽ ധാരാളം യാത്ര ചെയ്യേണ്ടി വരും. ധനാഗമം വർദ്ധിക്കും. ബന്ധുക്കളില്‍ നിന്ന് മെച്ചപ്പെട്ട സഹകരണം ലഭിക്കും. ജീവിതം ആസ്വദിക്കാൻ കഴിയും. അപകീർത്തിക്ക് സാദ്ധ്യത ഉള്ളതിനാല്‍ ശ്രദ്ധിക്കണം. സ്വര്‍ണ്ണാഭരണങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളില്‍ നേട്ടമുണ്ടാകും. കുടുംബസുഖം കുറയും. സന്താനങ്ങളുടെ കാര്യങ്ങളില്‍ വിഷമങ്ങള്‍ ഉണ്ടാകാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ചിങ്ങമാസത്തിൽ ശാരീരികസുഖം, കർമ്മശേഷി എന്നിവ വർദ്ധിക്കും. സാമ്പത്തികമായി വളരെ നല്ല സമയമാണ്. സർക്കാറിൽ നിന്നും പല തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കും. കുടുംബസുഖം അനുഭവിക്കും. വിശേഷപ്പെട്ട വസ്ത്രലാഭം, ആഭരണ ലാഭം പ്രതീക്ഷിക്കാം. ശത്രുഭയം നീങ്ങില്ല. വിവാഹം നടക്കും. ഉദരരോഗം ബുദ്ധിമുട്ടിക്കും. മോശം കൂട്ടുകെട്ടുകൾ വഴി ദുരിതങ്ങള്‍ ഉണ്ടാകാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ചിങ്ങത്തിൽ അപ്രതീക്ഷിതമായ സ്ഥാനനഷ്ടത്തിന് സാദ്ധ്യതയുണ്ട്. ബന്ധുക്കൾ കാരണം ദുരനുഭവങ്ങൾ ഉണ്ടാകാം. കാര്യനിർവഹണശേഷി നന്നായി വര്‍ദ്ധിക്കും. സാമ്പത്തികമായി അഭിവൃദ്ധി പ്രാപിക്കും. വസ്ത്രലാഭം, ആഭരണലാഭം ഇവ പ്രതീക്ഷിക്കാം. സംഭാഷണത്തിലൂടെ ആളുകളെ വശത്താക്കും. വിരുന്ന് സൽക്കാരത്തിൽ പങ്കെടുക്കും. രോഗം, മനോവിഷമം എന്നിവയുണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങത്തിൽ കർമ്മശേഷി വർദ്ധിക്കും. തന്ത്രപൂർവം പെരുമാറും. അതി വേഗം തീരുമാനങ്ങളെടുക്കും. രോഗം മൂലം ബുദ്ധിമുട്ടും. സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാൻ കഴിയും. സർക്കാറിൽ നിന്ന് പ്രതികൂലമായ നടപടികൾ പ്രത്രീക്ഷിക്കണം. വസ്ത്രാഭരണലബ്ധി ഉണ്ടാകും. യാത്ര ഒഴിവാക്കാൻ കഴിയില്ല. സ്വജനങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും. ശത്രുശല്യം, തസ്കര ഭീതി എന്നിവ നേരിടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചിങ്ങമാസത്തിൽ കുടുംബ സ്വത്ത് ലഭിക്കും. വാഹനം വഴി വരുമാനം വർദ്ധിക്കും. വ്യാപാരത്തിൽ പുരോഗതി ലഭിക്കും. ഭൗതിക കാര്യങ്ങളില്‍ ഉയര്‍ച്ചയുണ്ടാകും. കാര്യ തടസ്സം നേരിടും. ശത്രുക്കൾ സൃഷ്ടിക്കുന്ന എല്ലാ ബുദ്ധിമുട്ടുകളും മറികടക്കാൻ കഴിയും. കുടുംബസുഖം ബന്ധുഗുണം, വിദേശഗുണം തുടങ്ങിയ അനുഭവിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചിങ്ങമാസത്തിൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വിദേശഗുണം വർദ്ധിക്കും. കീർത്തിയും ഐശ്വര്യവും കരഗതമാകും. ചില ആഗ്രഹങ്ങൾ സാധിക്കും. മന:സുഖം ലഭിക്കും. സന്താനങ്ങൾ മികച്ച നേട്ടങ്ങൾ കൈവരിക്കും. സ്ത്രീകൾ കാരണം ഗുണാനുഭവം ഉണ്ടാകും. ചെലവ് വർദ്ധിക്കും. യാത്രാക്ലേശം, വ്യാധി ഭയം ഇവ ഉണ്ടാകാം. ചതിപറ്റാൻ സാധ്യയുണ്ട്. വിശ്രമമില്ലാതെ ജോലി ചെയ്യും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ചിങ്ങത്തിൽ എല്ലായിടത്തും വിജയം കൈവരിക്കും. ആത്മീയ കാര്യങ്ങളില്‍ താല്പര്യം കാട്ടും. തീർത്ഥയാത്ര പോകും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും സാധിക്കും. വിവാഹത്തിന് ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള തടസ്സം മാറി വിവാഹസാദ്ധ്യത പ്രതീക്ഷിക്കാം. സാമ്പത്തിക ലാഭമുണ്ടാകും. അപകീർത്തി സാദ്ധ്യത കൂടുതലാണ്. ചഞ്ചലമായ മനസ്സ് ദോഷം ചെയ്യും. മന:സുഖമുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, 2200 വർഷം പഴക്കമുള്ള ആ കല്ലറ തുറന്നാൽ മരണം ഉറപ്പോ? നിഗൂഢവും അതിശയകരവുമായ പുരാവസ്തു | Ningalkkariyamo?

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചിങ്ങമാസത്തിൽ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. ബന്ധുക്കളുമായി കലഹിക്കരുത്. തൊഴിൽരംഗത്ത് ബുദ്ധിമുട്ട് അനുഭവപ്പെടും. ഉന്നതരായ വ്യക്തികളുമായി യോജിച്ച് പ്രവർത്തിക്കാൻ ശ്രമിക്കണം. അപകടത്തിന് സാദ്ധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും തികഞ്ഞ ശ്രദ്ധ പുലർത്തണം. ലൗകിക സുഖവും ഗൃഹോപകരണലാഭവും കാണുന്നു. മനോവിഷമവും രോഗക്ലേശവും ശമിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചിങ്ങമാസത്തിൽ സാമൂഹ്യ സാംസ്കാരിക രംഗത്ത് നേട്ടങ്ങൾ കൈവരിക്കും. സന്താനങ്ങൾ മുഖേന നേട്ടം ലഭിക്കും. വിവാഹസാദ്ധ്യത വര്‍ദ്ധിക്കും. കുടുംബസ്വത്ത് ലഭിക്കും. ജീവിതപങ്കാളി കാരണം ഉയർച്ചയുണ്ടാകും. പണച്ചെലവു വര്‍ദ്ധിക്കും. ശരീരീകമായ വിഷമതകൾ, ദേഹോപദ്രവം, കാര്യതടസ്സം ഇവയ്ക്ക് സാധ്യതയുണ്ട്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ചിങ്ങത്തിൽ ജീവിതത്തിൽ പുരോഗതി കൈവരിക്കാൻ കഠിനമായി പരിശ്രമിക്കും. പ്രിയപ്പെട്ട ബന്ധുജനങ്ങൾ ഒത്തുകൂടും. ജീവിതപങ്കാളി അകമഴിഞ്ഞ് സഹായിക്കും. പൊതുരംഗത്ത് ശ്രദ്ധേയ സാന്നിദ്ധ്യമാകാൻ സാധിക്കും. അസ്ഥിരത കാരണം പലപ്പോഴും വിഷമിക്കും. ചിരകാല മോഹങ്ങൾ സഫലമാകും. എതിരാളികൾ ഉപദ്രവിക്കും. ദിനചര്യയിലും ആഹാര നിയന്ത്രണത്തിലും ശ്രദ്ധിക്കണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ചിങ്ങമാസത്തിൽ പങ്കാളിത്ത സംരംഭങ്ങൾ വഴി നേട്ടം ലഭിക്കും. സ്ഥാനമാനങ്ങൾ കരഗതമാകും. ആശങ്കകൾ ഒഴിയില്ല. ക്ഷീണവും അലച്ചിലും വർദ്ധിക്കും. ഭാഗ്യവും ഈശ്വരാധീനവും ഉണ്ടാകും. ബന്ധുമിത്രാദികളുമായി കലഹിക്കും. ശത്രുശല്യം ഒഴിവാകും. ദാമ്പത്യസുഖക്കുറവ് നേരിടും. മാനസിക വിഷമങ്ങൾ കുറയില്ല. ഉദരരോഗം, നേത്രരോഗം എന്നിവ കാരണം ബുദ്ധിമുട്ടുകൾ ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, +91 8921709017

YOU MAY ALSO LIKE THIS VIDEO, വിലകൂടിയ പാലും പാൽ ഉൽപ്പന്നങ്ങളും, ലക്ഷങ്ങൾ വിലയുള്ള കിടാങ്ങളും, ക്ഷീര കർഷകർക്ക്‌ വൻ പ്രതീക്ഷയാണ്‌ ഗീർ പശുക്കൾ: ഗിർ പശു പരിപാലനത്തെക്കുറിച്ച്‌ അറിയേണ്ടതെല്ലാം

Previous post ചിങ്ങം 1 മുതൽ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ പുതിയ ചിട്ടകൾ
Next post ഓഗസ്റ്റ്‌ 20 ന്‌ വിനായക ചതുർത്ഥി, ഇങ്ങനെ വ്രതമെടുത്താൽ ഒരു വർഷം തടസ്സങ്ങളുണ്ടാകില്ല