സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2023 ഓഗസ്റ്റ് മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
ഓഗസ്റ്റ് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
മേടക്കൂറ് (അശ്വതി, ഭരണി കാർത്തിക 1/4)
ആരോഗ്യ പരമായി ചില വൈഷമ്യങ്ങൾ അനുഭവിക്കാൻ സാധ്യത . അലർജി രോഗങ്ങൾ കൂടുതൽ ശല്യം ചെയ്തേക്കാം നന്നായി പ്രവർത്തിച്ച് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കാൻ പരിശ്രമിക്കുന്നത് ഫലപ്രാപ്തിയുണ്ടാകും. അപവാദങ്ങളിൽ പെട്ട് മാനനഷ്ട ദോഷാനുഭവം ഉണ്ടാകാം എന്നത് കൊണ്ട് ശ്രദ്ധിക്കണം ആത്മീയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക വഴി മന: സംഘർഷം ഒഴിവാക്കാം.
ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സാമ്പത്തിക രംഗത്ത് സമ്മിശ്രാവസ്ഥ കാണുന്നു. കുടുംബാംഗങ്ങളുമായി കൂടിച്ചേരാൻ ഇടവരികയോ അവരോടൊത്ത് യാത്രകൾ ചെയ്യേണ്ടതായോ വരാം. ചിട്ടി ലോൺ ഇവയുടെ തവണകളുമായി ബന്ധപ്പെട്ട് മുടക്കം വരാൻ ഇടയുള്ളത് കൊണ്ട് ശ്രദ്ധിക്കണം. ഗൃഹനിർമ്മാണം തടസ്സമില്ലാതെ നടക്കും.
മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മാസ പകുതിക്ക് ശേഷം ഭാഗ്യ പരീക്ഷണങ്ങളിൽ നിന്നോഊഹ കച്ചവടങ്ങളിൽ നിന്നോ ധനാഗമം കാണുന്നുണ്ട്. വിവാഹ ബന്ധങ്ങൾ പ്രാവർത്തികമായി വരും. സർക്കാർ ജോലികളിൽ പ്രവേശിക്കാൻ കാത്തിരിക്കുന്നവർക്ക് നിയമന ഉത്തരവുകൾ ലഭിക്കാൻ യോഗമുണ്ട് കലാകാരൻമാർക്കും പൊതു പ്രവർത്തകർക്കും തന്റെ പരിശ്രമത്തിനുള്ള അംഗീകാരങ്ങൾ ലഭിക്കാനിടയുണ്ടാകും.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക മേഖലയിൽ നിയന്ത്രണം വേണ്ടി വരും. വസ്തു തർക്കം പരിഹരിക്കാൻ വിട്ടുവീഴ്ച് മനോഭാവം സ്വീകരിക്കുക. വൈദ്യ നിർദ്ദേശത്താൻ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക ചില കാര്യങ്ങളിൽ കരുതലോടെ നീങ്ങേണ്ടതായി വരും ദുർജ്ജന സംസർഗ്ഗം വഴി ദോഷങ്ങൾ ഉണ്ടാവും ദാമ്പത്യ ജീവിതത്തിലെ ചെറിയ പിണക്കങ്ങൾ സംസാരിച്ച് തീർക്കണം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
വരവ് വർദ്ധിക്കും. ചിലവുകൾ നിയന്ത്ര വിധേയമാക്കണം വീണ്ടുവിചാരമില്ലാതെ പലതും ചെയ്യുന്നത് കാരണം അനർത്ഥങ്ങളുണ്ടാകും. ആത്മാർത്ഥമായ പ്രവൃത്തികളിലൂടെ ജീവിതത്തിന് അർത്ഥം കണ്ടെത്താൻ ശ്രമിക്കണം. നിസ്സാരമായ കാര്യത്തെച്ചൊല്ലി കലഹിക്കേണ്ടതായോ അധികം സംസാരിക്കേണ്ടതായോ വരാം. ബന്ധുക്കൾ ശത്രുതയോടെ പെരുമാറുബോൾ നയപരമായി സംസാരിച്ച് പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുക.
കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ലക്ഷ്യം മറന്ന് ജീവിക്കരുത് . സമൂഹത്തിലെ ഉയർന്ന വ്യക്തികളുമായുള്ള ബന്ധം ഗുണം ചെയ്യും ബാങ്കിലെ ബാധ്യത തീർക്കാൻ കഴിയും. പങ്കാളിയുടെ കൂടി പരിശ്രമം കൊണ്ട് നേട്ടം ഉണ്ടാവും വാഹനങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യുക ഉദരരോഗം ശാരിരിക ക്ഷീണം അവഗണിക്കരുത് മനസ്സിന് സന്തോഷവും സുഖവും ലഭിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണം.
തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അർപ്പണ മനോഭാവവും കഠിനാധ്യാനവും ഉയർച്ച നൽകും .കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. കടബാധ്യതകൾ ലഘൂകരിക്കാൻ സാധിക്കും.ഔദാര്യവും വിശാല മനസ്കതയും ചിലർ മുതലെടുക്കുന്നതിനാൽ നല്ല ശ്രദ്ധ വേണം.ഇഷ്ട വ്യക്തിയെ ജീവിത പങ്കാളിയാക്കും.
വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം, തൃക്കേട്ട)
വീഴ്ചയുണ്ടായിൽ അത് ഉടനടി വിശകലനം ചെയ്ത് തിരുത്തി മുന്നേറണം സംയുക്ത സംരംഭത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ വരാതെ നോക്കണം. കുടുംബാംഗങ്ങളുമായുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർക്കുക. പ്രതീക്ഷിക്കാത്ത ആളുകളിൽ നിന്നും സഹായം ലഭിക്കും.നേത്രരോഗങ്ങൾ അവഗണിക്കരുത്.
YOU MAY ALSO LIKE THIS VIDEO, ബ്രിട്ടീസ് സാമ്രാജ്യത്തെ വിറപ്പിച്ച, ഗാന്ധിജിയെപ്പോലും ചോദ്യം ചെയ്ത ഏക മലയാളി കോൺഗ്രസ് പ്രസിഡന്റ്: മലയാളികൾ പോലും മറന്നു പോയ ചേറ്റൂർ ശങ്കരൻ നായർ | Ningalkkariyamo?
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ചുമതലകൾ നിറവേറ്റുന്നതിൽ ഉദാസീനത കാട്ടരുത്. ജോലിഭാരം വർദ്ധിക്കും. ഗൃഹനിർമ്മാണം മന്ദഗതിയിലാകും. യാത്രാ ക്ലേശവും ഉണ്ടാകും പിത്താധിക്യം മൂലമുള്ളതും രക്തസംബന്ധമായതുമായ അസുഖങ്ങൾക്കിടയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം ബന്ധുക്കളിൽ ചിലരുമായി മാനസിക അകൽച്ച ഉണ്ടാകാൻ സാധ്യത വാക്ക് തർക്കത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കണം.
മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിനോദത്തിനായി കൂടുതൽ പണം ചിലവഴിക്കരുത് . അപ്രതീക്ഷിതമായ ചിലവുകൾ പ്രയാസം സൃഷ്ടിക്കാനിടയുണ്ട്. ശ്രേയസ്ക്കരമായ കർമ്മങ്ങൾ നിഷ്ഠയോടു കൂടി ചെയ്യുക അനവസരത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുത്. വാക്കുകൾക്ക് നിയന്ത്രണം വേണം നിരാശ വേണ്ട കാര്യങ്ങൾ ക്രമേണ നേരയാവും.
കുംഭക്കൂറ് (അവിട്ടം1/2, ചതയം, പൂരൂരുട്ടാതി 3/4 )
ലഘുവായ കാര്യവിഘ്നങ്ങൾ ഈശ്വര പ്രാർത്ഥനയാൽ മാറികിട്ടും കേസ്സുകൾ എതിർപ്പുകൾ മറി കടന്ന് പിടിച്ചു നിൽക്കും കർമ്മരംഗത്ത് പുതിയ സാദ്ധ്യതകൾ ഉണ്ടാകും. അലസതയോടുകൂടിയുള്ള സമീപനം പ്രയാസങ്ങൾ സൃഷ്ടിക്കും’ ഉത്കണ്ഠയും ആശങ്കയും പാടില്ല പ്രത്യുപകാരം ചെയ്യാൻ അവസരമുണ്ടാകും.
മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്രട്ടാതി, രേവതി )
മുടങ്ങിക്കിടപ്പുള്ള കർമ്മമേഖലകൾ പുനരുദ്ധരിക്കും ജോലിയിൽ അസൂയവഹമായ പുരോഗതി നേടും വിവിധങ്ങളായ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കും. സ്വന്തം നിഷ്കളങ്കത വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധവേണം. ചെറിയ തോതിലുള്ള ദേഹാരിഷ്ടതകൾ ഉണ്ടാകും.
ജ്യോതിഷി പ്രഭാസീന സി പി
Email: prabhaseenacp@gmail.com, Phone: 9961442256
YOU MAY ALSO LIKE THIS VIDEO, അശ്വതി, ഭരണി, കാർത്തിക ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും