ഇന്ന് കർക്കിടകത്തിലെ തിരുവോണം: പുതു തലമുറയ്ക്കറിയാമോ ഇന്നാണ് പിള്ളേരോണം
ഇന്ന് പിള്ളേരോണം. പണ്ട് കാലത്ത് ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിവസം മുതലാണ് ആരംഭിച്ചിരുന്നത്. വാമനന്റെ ഓർമ്മയ്ക്കായി വൈഷ്‌ണവരാണ് കർക്കിടകമാസത്തിൽ ഇത് ആഘോഷിച്ചിരുന്നതെന്ന ഐതീഹ്യവും നിലവിലുണ്ട്. സാമൂതിരിയുടെ ഭരണകാലത്ത് തിരുനാവായിൽ മാമാങ്കം അരങ്ങേറിയത് പിള്ളേരോണം മുതലുള്ള ദിവസങ്ങളിലായിരുന്നു എന്ന് പറയപ്പെടുന്നു.
കുട്ടികൾക്ക് ഇഷ്ടമുള്ള ഉണ്ണിയപ്പം അമ്മമാർ ഈ ദിവസങ്ങളിൽ തയ്യാറാക്കി നൽകിയിരുന്നു. ചിലയിടങ്ങളിൽ കുട്ടികൾക്ക് കൈകളിൽ മഞ്ഞളും മൈലാഞ്ചിയും ചേർത്തരച്ചണിയുന്ന പതിവും ഉണ്ടായിരുന്നു. ഇന്നത്തെക്കാലത്ത്, ഒരു വഴിപാട് മാത്രമായി മാറിയിരിക്കുകയാണ് പിള്ളേരോണം. തിരുവോണത്തിനുള്ള പോലെ വലിയ ആഘോഷങ്ങള്‍ ഒന്നും ഇല്ലെങ്കിലും മുറ്റത്തു ചെറിയ പൂക്കളം ഒരുക്കിയും പരിപ്പും പപ്പടവും ചേര്‍ത്ത് സദ്യ ഉണ്ടാക്കിയും പിള്ളേരോണം ആഘോഷിക്കാറുണ്ട്.
കര്‍ക്കടക മാസത്തിലെ വറുതിയിലും ഓണം എന്നത് എല്ലാവര്‍ക്കും പ്രിയപ്പെട്ടത് തന്നെയാണ്. അതിന്റെ ഉദാഹരണമാണ് കര്‍ക്കടക മാസത്തില്‍ ആഘോഷിക്കുന്ന പിള്ളേരോണം എന്നത്. എന്നാല്‍ ഇന്ന് തിരുവോണം എന്നത് പോലും നമ്മുടെ കുട്ടികള്‍ക്ക് അപരിചിതമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ പിള്ളേരോണത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല എന്നുള്ളതാണ് വാസ്തവം. ചിങ്ങമാസത്തിലെ 27 ദിവസത്തിന് മുന്നേയാണ് പിള്ളോരോണം ആഘോഷിക്കുന്നത്.
മാമാങ്കവും പിള്ളേരോണവും തമ്മില്‍ വളരെയടുത്ത ബന്ധമാണ് ഉള്ളത്. സാമൂതിരിയുടെ ഭരണകാലത്ത് തിരുന്നാവായയില്‍ ആണ് മാമാങ്കം അരങ്ങേറിയിരുന്നത്. കര്‍ക്കടക മാസത്തിലെ പിള്ളേരോണം മുതലായിരുന്നു മാമാങ്കത്തിന് തുടക്കം കുറിച്ചിരുന്നത്. വലിയ ആഘോഷങ്ങള്‍ ഒന്നും ഇല്ലെങ്കില്‍കൂടി ഓണത്തിന്റെ പ്രതീതിയില്‍ തന്നെയായിരുന്നു പിള്ളേരോണവും ആഘോഷിച്ചിരുന്നത്. ഓണത്തിന് നല്‍കുന്ന എല്ലാ പ്രാധാന്യവും പിള്ളേരോണത്തിനും നല്‍കിയിരുന്നു.
വാമനനും പിള്ളേരോണവും തമ്മില്‍ ബന്ധമുണ്ട്. അത് ഇപ്രകാരമാണ്, വാമനന് വേണ്ടിയാണ് പിള്ളേരോണം ആഘോഷിക്കുന്നത് എന്ന ഒരു വിശ്വാസമുണ്ട്. തൃക്കാക്കര വാമന മൂര്‍ത്തി ക്ഷേത്രത്തിലെ ഓണാഘോഷങ്ങളുടെ തുടക്കം എന്ന് പറയുന്നത് തന്നെ പിള്ളേരോണത്തിന് തുടങ്ങി 28 ദിവസമായിരുന്നു. ഓരോ ദിവസവും ഓരോ പ്രത്യേകതകള്‍ കൊണ്ടാണ് നാം ഓണം ആഘോഷിക്കുന്നത്. അതുപോലെ തന്നെ കര്‍ക്കടക മാസത്തില്‍ വളരെ പ്രധാനപ്പെട്ട ദിവസമാണ് പിള്ളേരോണത്തിന്റേതും.
YOU MAY ALSO LIKE THIS VIDEO, അശ്വതി, ഭരണി, കാർത്തിക ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും