അപൂർവ ഗജലക്ഷ്മി രാജയോഗം: ഒക്‌ടോബർ 2 വരെ ഈ നാളുകാർക്ക്‌ അപാരമായ ഭാഗ്യവും സമൃദ്ധിയും ലഭിക്കും

വേദ ജ്യോതിഷ പ്രകാരം, ശുക്രൻ സന്തോഷം, സമ്പത്ത്, ആഡംബരം, സ്നേഹം എന്നിവയുടെ ഘടകമായി കണക്കാക്കപ്പെടുന്നു. 2023 ഓഗസ്റ്റ് 7-ന് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിച്ചു. ശുക്രന്റെ സംക്രമണം കാരണം അപൂർവമായ ഗജലക്ഷ്മി രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഈ യോഗം ചില രാശിക്കാർക്ക് അപാരമായ ഭാഗ്യവും സമൃദ്ധിയും നൽകും. 2023 ഒക്‌ടോബർ 2 വരെ ഈ രാശിക്കാരുടെ ഭാഗ്യം ശോഭിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കർക്കടകത്തിൽ ശുക്രൻ സംക്രമിച്ചതോടെ മിഥുന രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് ഉണ്ടാകുന്നത്. ഗജലക്ഷ്മീ രാജയോഗത്തിന്റെ സ്വാധീനത്താൽ നിങ്ങളുടെ ജീവിതത്തിലും സാമ്പത്തിക സ്ഥിതിയിലും പുരോഗതിയുണ്ടാകും. ‌നിക്ഷേപങ്ങളിൽ നിന്നും നേട്ടമുണ്ടാക്കാൻ സാധിക്കും.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കർക്കടക രാശിക്കാർക്ക് സ്വന്തം രാശിയിലെ ശുക്രന്റെ സംക്രമണം വളരെ ശുഭകരമാണ്. ഗജലക്ഷ്മി രാജയോഗം ധനലാഭം ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കും. കുടുംബജീവിതം സന്തോഷകരമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ശുക്രന്റെ കൃപയാൽ, കന്നിരാശിക്കാർക്ക് പുരോഗതിയുടെയും സാമ്പത്തിക നേട്ടവുമുണ്ടാകും. കരിയർ സാധ്യതകൾ ഉയരും. ദീർഘകാലമായി കാത്തിരുന്ന പ്രമോഷനും ലഭിക്കും. ബിസിനസ്സ് സംരംഭങ്ങളിൽ വിജയിക്കാനുള്ള സാധ്യതയുണ്ട്. ലാഭം വർദ്ധിക്കും. ലക്ഷ്മി ദേവിയുടെ അനു​ഗ്രഹമുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, Travancore മഹാരാജാവിനെ പ്രണയിച്ച് ഭ്രാന്തിയായി മാറിയ Sundhari Chellammaയുടെ കഥ നിങ്ങൾക്കറിയാമോ ?

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കർക്കടകത്തിലെ ശുക്രന്റെ സംക്രമണം തുലാം രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ഈ കാലയളവിൽ രൂപപ്പെടുന്ന ഗജലക്ഷ്മി രാജയോഗം നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങളും സമൃദ്ധിയും നൽകും. ഒരു വലിയ ഇടപാടോ അവസരമോ വന്നേക്കാം, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. വരുമാനത്തിൽ വർദ്ധനവുണ്ടാകാം. സമ്പത്ത് വർദ്ധിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരം രാശിക്കാർക്ക്, കർക്കടകത്തിലെ ശുക്രന്റെ സംക്രമണം ഭൗതിക സുഖങ്ങളിലും ആഡംബരങ്ങളിലും വർദ്ധനവുണ്ടാക്കും. കാലങ്ങളായി തുടരുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും ഇല്ലാതാകാൻ സാധ്യതയുണ്ട്. കുടുംബജീവിതം സന്തോഷകരമായിരിക്കും.

അഭിനയിച്ച ആദ്യ സിനിമയിലൂടെ Kerala State Film Award: ചില്ലറക്കാരിയല്ല തന്മയ സോൾ | Thanmaya Sol Interview

Previous post ഓഗസ്റ്റ്‌ 20 ന്‌ വിനായക ചതുർത്ഥി, ഇങ്ങനെ വ്രതമെടുത്താൽ ഒരു വർഷം തടസ്സങ്ങളുണ്ടാകില്ല
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ആഗസ്റ്റ് 21 മുതല്‍ 27 വരെയുള്ള നക്ഷത്രഫലങ്ങൾ