സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ആഗസ്റ്റ് 21 മുതല്‍ 27 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പിതാവിന് ശ്രേയസ്സ് വര്‍ധിക്കും. സന്താനങ്ങള്‍ മുഖേന സന്തോഷമുണ്ടാകും. പുതിയ വീടു പണിയും. പുതിയ വ്യാപാര ശ്രമങ്ങളില്‍ ഏര്‍പ്പെടും. എല്ലാ രംഗങ്ങളിലും പ്രശംസകള്‍ക്ക് പാത്രീഭൂതരാകും. വരവില്‍ കവിഞ്ഞ ചെലവ് അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല സമയമാണ്. ഡോക്ടര്‍മാര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും. അന്യദേശവാസികള്‍ സ്വദേശത്ത് എത്തിച്ചേരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉന്നതരായ വ്യക്തികളില്‍നിന്ന് പല സഹായങ്ങളും പ്രതീക്ഷിക്കാം. വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കും. പൂര്‍വിക സ്വത്ത് ലഭിക്കും. തൊഴില്‍ പ്രശ്‌നം പരിഹരിക്കും. പ്രശസ്തിയും പണവും വര്‍ധിക്കും. ഓഹരി നിക്ഷേപത്തില്‍ നഷ്ടം വന്നേക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പഠിത്തത്തില്‍ മുടക്കം സംഭവിക്കും. മനസ്സിന് സന്തോഷകരമായ വാര്‍ത്തകള്‍ ശ്രവിക്കും. കൃഷിയില്‍ ആദായമുണ്ടാകും. ജ്യേഷ്ഠ സഹോദരനുമായി പിണങ്ങേണ്ടിവരും. ദേവാലയവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. ഭൂമിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. സാമ്പത്തികമായി അനുകൂലമാണ്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബജീവിതം സന്തുഷ്ടമായിരിക്കും. ധാര്‍മികവും ആത്മീയവുമായ പ്രവൃത്തിയിലേര്‍പ്പെടും. ജനമധ്യത്തില്‍ പരിഗണന ലഭിക്കും. വിവാദങ്ങളില്‍നിന്ന് കഴിവതും ഒഴിഞ്ഞുനില്‍ക്കും. വാഹനങ്ങള്‍ കൈവശം വന്നുചേരും. കച്ചവടക്കാര്‍ക്ക് നല്ല സമയമാണ്.
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബത്തില്‍ സ്വസ്ഥത കുറയും, ഗൃഹത്തില്‍ ഗുരുജനങ്ങളുടെ രോഗങ്ങള്‍ വര്‍ധിക്കും. പരീക്ഷാദികളില്‍ വിജയം കൈവരിക്കും. സന്താനങ്ങളുടെ വിവാഹം നടക്കും. ബാങ്ക് ലോണ്‍ എളുപ്പത്തില്‍ ലഭിക്കും. കര്‍മരംഗം പൊതുവെ സമാധാനപരമായിരിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കും. വ്യവഹാരങ്ങളില്‍ അനുകൂല വിധിയുണ്ടാകും. സ്‌നേഹിതരില്‍നിന്ന് നല്ല സമീപനമുണ്ടാകും. പ്രേമകാര്യങ്ങള്‍ വിവാഹത്തില്‍ കലാശിക്കും. പുതിയ ബിസിനസ് തുടങ്ങുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഏറ്റെടുത്ത കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്തു തീര്‍ക്കും. ഓഹരി ഇടപാടില്‍ നഷ്ടം സംഭവിക്കും. ഭാര്യയുടെ സ്വത്തുവകയില്‍ ധനാഗമമുണ്ടാകും. തൊഴില്‍ മേഖലയില്‍ നല്ല ആദായമുണ്ടാകും. മാനഹാന വരാതെ സൂക്ഷിക്കുക.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കര്‍മരംഗം പുഷ്ടിപ്പെടും. മനോഗതിയ്‌ക്കു അനുസരിച്ച് പ്രവര്‍ത്തിച്ച് നഷ്ടം സംഭവിക്കും. കടത്തെ സംബന്ധിച്ച് ചിന്തിച്ച് മനസ്സ് വ്യാകുലപ്പെടും. വാഹനാപകടത്തില്‍ പെടാന്‍ സാധ്യതയുണ്ട്. ഗൃഹാന്തരീക്ഷം അസ്വസ്ഥമാകും. ഗൃഹോപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും.
YOU MAY ALSO LIKE THIS VIDEO, Travancore മഹാരാജാവിനെ പ്രണയിച്ച് ഭ്രാന്തിയായി മാറിയ Sundhari Chellammaയുടെ കഥ നിങ്ങൾക്കറിയാമോ?
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഗൃഹത്തില്‍ പൊതുവെ സ്വസ്ഥതയുണ്ടാകും. നല്ല വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും. മറ്റുള്ളവര്‍ക്കായി മാധ്യസ്ഥം വഹിക്കും. വീട്ടില്‍ അതിഥി സത്കാരം നടത്തും. ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കും. അഭീഷ്ട കാര്യങ്ങള്‍ ശരിയാകുന്ന സമയമാണ്. പ്രശസ്തി വര്‍ധിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉന്നതരായ വ്യക്തികളില്‍നിന്ന് പല സഹായങ്ങളുമുണ്ടാകും. ലോണുകള്‍ ലഭിക്കും. പൂര്‍വിക സ്വത്ത് ലഭിക്കും. തൊഴില്‍ പ്രശ്‌നം പരിഹരിക്കും. മാനസികമായി ഉല്ലാസം കൂടും, വിദ്യാവിജയമുണ്ടാകും. ജോലി സ്ഥലത്തെ പ്രശ്‌നങ്ങള്‍ മാധ്യസ്ഥര്‍ മുഖാന്തരം പരിഹരിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തന്റേടത്തോടെയും ധൈര്യത്തോടെയും പ്രവര്‍ത്തിച്ചാല്‍ ഗുണമുണ്ടാകും. ഭാര്യയുമായി ഭിന്നാഭിപ്രായമുണ്ടാകും. ബാങ്ക് ലോണ്‍ എളുപ്പത്തില്‍ ലഭിക്കും. കര്‍മരംഗം പൊതുവെ സമാധാനപരമായിരിക്കും. ബന്ധുജനങ്ങള്‍ക്കായി സമയവും ധനവും ചെലവഴിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായി അനുകൂലമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് അലസതമൂലം പരീക്ഷകളില്‍ വിജയിക്കാനാവില്ല. വ്യക്തിപ്രഭാവം വ്യക്തമാക്കാനുള്ള അവസരമുണ്ടാകും. യാത്രകള്‍കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ല. ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍ നടപടി നേരിടേണ്ടിവരും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
പി കെ സദാശിവൻപിള്ള, ഫോൺ: 8086413835
അഭിനയിച്ച ആദ്യ സിനിമയിലൂടെ Kerala State Film Award: ചില്ലറക്കാരിയല്ല തന്മയ സോൾ | Thanmaya Sol Interview