2026 ജൂൺ, സമ്പൂർണ്ണ നക്ഷത്രഫലം: ഭാഗ്യാനുഭവങ്ങൾ ആർക്കൊക്കെ?
2026 ജൂൺ മാസത്തെ രാശിഫലം താഴെ പറയുന്നവയാണ്. ഇവ സാമാന്യ ഫലങ്ങൾ മാത്രമാണെന്നും, പൂർണ്ണമായ ഫലങ്ങൾക്കായി ജാതകം കൂടി പരിശോധിച്ച് ഗുണദോഷങ്ങൾ വിലയിരുത്തണമെന്നും ഓർമ്മിപ്പിക്കുന്നു.
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4):
ഈ മാസം ക്രയവിക്രയങ്ങളിൽ വിജയം കൈവരിക്കും. ആരോഗ്യപരമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ മാറിത്തുടങ്ങും, എങ്കിലും ദൂരയാത്രകൾ ഒഴിവാക്കുന്നതാണ് ഗുണകരം. സുതാര്യമായ പ്രവർത്തനങ്ങൾ എല്ലാ കാര്യങ്ങളിലും വിജയം നൽകും. അവിചാരിതമായ പണമിടപാടുകളിൽ നിന്ന് യുക്തിപൂർവ്വം പിന്മാറുക. ജീവിതപങ്കാളിയോട് സംശയം തോന്നുന്ന രീതിയിലുള്ള പ്രവൃത്തികൾ ഒഴിവാക്കുക. എല്ലാം തുറന്നു പറയുന്നതുമൂലം മറ്റുള്ളവരുടെ അതൃപ്തിക്ക് ഇടയാക്കിയേക്കാം, അതിനാൽ അറിവില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറയുന്നത് ഒഴിവാക്കുക.
ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിര്യം 1/2):
അലസത, മടി, ക്ഷീണം എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മാനസിക സമ്മർദ്ദങ്ങൾ വർദ്ധിക്കുമെങ്കിലും ഈശ്വരാനുഗ്രഹത്താൽ അവയെല്ലാം തരണം ചെയ്യാൻ സാധിക്കും. സാമ്പത്തിക കാര്യങ്ങൾ വളരെ ആലോചിച്ച് മാത്രം നടത്തുക, അനാവശ്യ വാഗ്ദാനങ്ങളിൽ ഏർപ്പെടരുത്. ആരെയും അന്ധമായി വിശ്വസിക്കരുത്, അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഈശ്വരചിന്ത കൈവിടാതെ നോക്കുക. സന്താനങ്ങളുടെ ഭാവി കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും സ്വന്തം ഉത്തരവാദിത്തങ്ങൾ മറ്റാരെയും ഏൽപ്പിക്കാതിരിക്കുകയും ചെയ്യുക. കടുംപിടുത്തം ഒഴിവാക്കുന്നത് നന്നായിരിക്കും.
മിഥുനക്കൂറ് (മകയിര്യം 1/2, തിരുവാതിര, പുണർതം 3/4):
സന്താനങ്ങളുടെ നീരസമായ പ്രവൃത്തികൾ മൂലം മനോവിഷമം ഉണ്ടാകാൻ സാധ്യതയുണ്ട്. അകന്നുനിന്നിരുന്നവർ അടുത്തു വരുമ്പോൾ ശ്രദ്ധ പാലിക്കുക. മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കാൻ ശ്രമിക്കുക. കുടുംബകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. അമിതാവേശം അബദ്ധങ്ങൾക്ക് വഴിയൊരുക്കും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ പുലർത്തണം. ജീവിതത്തിൽ അടുക്കും ചിട്ടയും ഉണ്ടാക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
കർക്കടകക്കൂറ് (പുണർതം 1/4, പൂയ്യം, ആയില്യം):
മുടങ്ങിക്കിടന്നിരുന്ന തൊഴിൽ സംരംഭങ്ങൾ കാര്യക്ഷമതയോടെ പ്രവർത്തിച്ചു തുടങ്ങും. തടസ്സങ്ങളെ തന്ത്രപരമായി നേരിടാൻ സാധിക്കും. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമാണ്. പുതിയ ബന്ധങ്ങൾ വളരെ കരുതലോടുകൂടി മാത്രം സ്ഥാപിക്കുക. വ്യാപാരികൾക്ക് നഷ്ടത്തിനുള്ള സാധ്യത കാണുന്നില്ല, കാര്യനിർവ്വഹണ ശക്തി വർദ്ധിക്കും. ശത്രുദോഷം കുറയുമെങ്കിലും അനർഹരെ സഹായിച്ച് ശത്രുത സമ്പാദിക്കരുത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും കടബാധ്യതകൾ തീർക്കാനും പരിശ്രമിക്കും.
ശേഷം അടുത്ത പേജിൽ (Page 2)