സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1201 തുലാംമാസം (2025 ഒക്ടോബർ 18 – നവംബർ 16) നിങ്ങൾക്കെങ്ങനെ എന്നറിയാം

(ശ്രദ്ധിക്കുക: തുലാം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.)


1. മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

സ്വജനങ്ങളുടെ നീരസമായ പ്രവർത്തികൾ നിമിത്തം മനോവിഷമം ഉണ്ടാകുന്നതാണ്. കർമ്മരംഗത്ത് കൂടുതൽ പരീക്ഷണങ്ങളെ നേരിടേണ്ടിവരും. അന്യസ്ത്രീകളുമായുള്ള ബന്ധം വ്യക്തിത്വത്തിന് കോട്ടം വരുത്താൻ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പാലിക്കുക. ആവശ്യമില്ലാത്ത എടുത്തുചാട്ടം ഒഴിവാക്കണം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളുന്നത് അത്യന്താപേക്ഷിതമാണ്.

2. ഇടവക്കൂറ് (കാർത്തിക 3/4, രോഹിണി, മകയിരം 1/2)

മുൻ കടങ്ങൾ കൊടുത്തുതീർക്കാൻ സാധിക്കും. ആത്മവിശ്വാസം വർദ്ധിക്കുകയും മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യും. അപ്രതീക്ഷിതമായ സ്ഥലങ്ങളിൽ നിന്ന് ധനസഹായം ലഭിക്കുന്നതാണ്. മുടങ്ങിക്കിടന്നിരുന്ന തൊഴിൽ സംരംഭങ്ങൾ കാര്യക്ഷമതയോടെ പ്രവർത്തിച്ചു തുടങ്ങും. പുതിയ സുഹൃദ്ബന്ധങ്ങൾ സ്ഥാപിക്കുവാനും സാധ്യതയുണ്ട്.

3. മിഥുനക്കൂറ് (മകയിരം 1/2, തിരുവാതിര, പുണർതം 3/4)

മുൻകോപം നിയന്ത്രിക്കണം. ആലോചന കൂടാതെയുള്ള പ്രവർത്തികൾ അപവാദങ്ങൾക്ക് ഇടവരുത്തും. യാത്രാ വേളയിൽ ധനനഷ്ടം വരാതെ സൂക്ഷിക്കണം. സ്വന്തം ഉത്തരവാദിത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത്. അഹങ്കാരം വെടിയുക. പ്രവർത്തിക്കൊത്ത അംഗീകാരം ലഭിക്കാൻ സാധ്യത കുറവാണ്, അതിനാൽ നന്നായി ഈശ്വര പ്രാർത്ഥന ചെയ്യുക.

4. കർക്കടകക്കൂറ് (പുണർതം 1/4, പൂയം, ആയില്യം)

വരവും ചെലവും പൊരുത്തപ്പെട്ടു പോകുവാൻ വളരെ പ്രയാസപ്പെടും. പ്രതികാര ബുദ്ധി ഉപേക്ഷിക്കുന്നത് നന്നായിരിക്കും. മറ്റുള്ളവരിൽ നിന്നും വിമർശനങ്ങളോ ശാസനകളോ കേൾക്കേണ്ടതായി വരും. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. മേലുദ്യോഗസ്ഥരുടെ പ്രീതി നേടിയെടുക്കാൻ ശ്രമിക്കണം. യാത്രാ വേളകൾ കൂടുതൽ കരുതലോടെയാവണം. ആരെയും അമിതമായി വിശ്വസിക്കരുത്. പണമിടപാടുകളിൽ വാഗ്ദാനം നിറവേറ്റാൻ കഴിയാതെ വരാം.

ശേഷം അടുത്ത പേജിൽ (Page 02)

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഒക്ടോബർ 18, ശനി) എങ്ങനെ എന്നറിയാം
Next post 2025 ഒക്ടോബർ 18, ശനി – സമ്പൂർണ്ണ ദാമ്പത്യ – പ്രണയ ദിവസഫലം