സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1201 തുലാംമാസം (2025 ഒക്ടോബർ 18 – നവംബർ 16) നിങ്ങൾക്കെങ്ങനെ എന്നറിയാം

9. ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)

തൊഴിൽ രംഗത്ത് വൻ നേട്ടം കാണുന്നു. ശത്രുദോഷം കുറയും. തീരുമാനങ്ങളിൽ ഔചിത്യം കാണിക്കും. വസ്തുവകകൾ വാങ്ങുവാനുള്ള ഭാഗ്യം കാണുന്നു. മറ്റുള്ളവരുടെ എതിർപ്പിനെ അതിജീവിക്കുന്നതാണ്. പൂർവ്വിക സ്വത്തുകൾ കൈവശം വന്നുചേരും. സന്താനഭാഗ്യവും സന്താനങ്ങൾക്ക് മേൻമയുള്ള തൊഴിൽ ലഭിക്കുവാനും സാധ്യതയുണ്ട്.

10. മകരക്കൂറ് (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

ഈശ്വരാനുഗ്രഹം കൂടുതലായി ലഭിക്കും. വാഹനലാഭം ഉണ്ടാകുന്നതാണ്. ദാമ്പത്യ ജീവിതത്തിൽ ഉണ്ടായിരുന്ന താളപ്പിഴകൾ മാറിക്കിട്ടും. ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും. നഷ്ടപ്പെട്ടു എന്ന് കരുതിയ സൗഭാഗ്യങ്ങൾ തിരികെ വരും. പ്രതീക്ഷയോടെ കാത്തിരുന്ന ധനം തക്ക സമയത്ത് ലഭിക്കും. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിച്ചേരാൻ ഇടയുണ്ട്.

11. കുംഭക്കൂറ് (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)

അനാവശ്യ വാഗ്ദാനങ്ങൾ നൽകരുത്. പ്രയത്നങ്ങൾക്ക് അന്തിമ നിമിഷത്തിൽ ഫലം ഉണ്ടാകുന്നതാണ്. ബാധ്യത വരുന്ന കാര്യങ്ങളിൽ നിന്നും തന്ത്രപൂർവ്വം മാറിനിൽക്കുക. അപവാദങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. കുടുംബത്തിൽ ചില അപസ്വരങ്ങൾ ഉണ്ടാകുവാനിടയുണ്ട്. ആലോചിക്കാത്ത എടുത്തുചാട്ടങ്ങൾ സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് കാരണമാകും. സഹായ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ പ്രയാസം നേരിട്ടേക്കാം. അസുഖങ്ങളെ അവഗണിക്കരുത്.

12. മീനക്കൂറ് (പൂരൂരുട്ടാതി 1/4, ഉത്തൃട്ടാതി, രേവതി)

അനാവശ്യ ചിന്തകൾ ഉണ്ടാകും. അന്യ സ്ത്രീകളോട് അടുപ്പം കുറയ്ക്കുന്നത് നല്ലതാണ്. അനർഹരെ ഒഴിവാക്കിയില്ലെങ്കിൽ കർമ്മരംഗത്ത് തിരിച്ചടി നേരിടും. രോഗ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകൾ കരുതലോടെ കൂടി ചെയ്യണം. പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും. മറ്റുള്ളവരുടെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുന്നത് തീർച്ചയായും ഒഴിവാക്കണം.


ജ്യോതിഷി: പ്രഭാസീന സി.പി ഫോൺ: 9961442256 ഇമെയിൽ: prabhaseenacp@gmail.com

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ഒക്ടോബർ 18, ശനി) എങ്ങനെ എന്നറിയാം
Next post 2025 ഒക്ടോബർ 18, ശനി – സമ്പൂർണ്ണ ദാമ്പത്യ – പ്രണയ ദിവസഫലം