സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1201 തുലാംമാസം (2025 ഒക്ടോബർ 18 – നവംബർ 16) നിങ്ങൾക്കെങ്ങനെ എന്നറിയാം
5. ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം 1/4)
കുടുംബത്തിൽ ഉണ്ടായിരുന്ന അപസ്വരങ്ങൾ മാറിക്കിട്ടും. വീട് പണിയുന്നതിനുള്ള യോഗം കാണുന്നു. സന്താനങ്ങൾ മൂലം ഖ്യാതി നേടും. ഈശ്വരാനുഗ്രഹം വർദ്ധിക്കും. മുടങ്ങിക്കിടന്നിരുന്ന പല കാര്യങ്ങളിലും ഉയർച്ച ഉണ്ടാകും. വരുമാനത്തിൽ വർദ്ധനവ് പ്രതീക്ഷിക്കാം. ആത്മവിശ്വാസവും ഉത്സാഹവും വർദ്ധിക്കും. ജീവിതത്തിൽ പൊതുവെ എല്ലാ കാര്യങ്ങളിലും ഉയർച്ച ഉണ്ടാകുന്ന മാസമാണിത്.
6. കന്നിക്കൂറ് (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അലസത മൂലം ചെയ്തു തീർക്കേണ്ട പല കാര്യങ്ങളിലും മുടക്കം സംഭവിക്കും. കൂട്ടു ബിസിനസ്സിൽ ചില പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. ഉദാസീനത ഒഴിവാക്കിയില്ലെങ്കിൽ അപ്രതീക്ഷിതമായി ധനനഷ്ടം ഉണ്ടാകുവാനിടയുണ്ട്. ബന്ധു ജനങ്ങളുടെ പെരുമാറ്റം മനസ്സിനെ അസ്വസ്ഥമാക്കും. പരുഷമായ സംഭാഷണങ്ങൾ മൂലം ഉത്തമ സുഹൃത്തുക്കളിൽ പലരെയും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
7. തുലാക്കൂറ് (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്തോഷകരമായ ദാമ്പത്യ ജീവിതത്തിന് പല വിട്ടുവീഴ്ചകളും വേണ്ടി വരും. സ്വാർത്ഥ താൽപ്പര്യങ്ങൾക്കു വേണ്ടി ഉറ്റമിത്രങ്ങളെപ്പോലും തള്ളിപ്പറയാൻ സാധ്യതയുണ്ട്. ഉദരരോഗം അലട്ടാനിടയുണ്ട്. ആരോപണ വിധേയരാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. സ്വന്തം സഹോദരങ്ങളുടെ എതിർപ്പുകളെ നേരിടേണ്ടതായി വരും. ആത്മാർത്ഥതയെ ചോദ്യം ചെയ്യപ്പെടുന്നു എന്ന തോന്നൽ ഉണ്ടാകാം. വഞ്ചിതരാകാൻ ഇടയുള്ളതുകൊണ്ട് എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം.
8. വൃശ്ചികക്കൂറ് (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക കടബാധ്യത വരുത്തുന്ന പ്രവർത്തനങ്ങളിൽ നിന്ന് പിൻതിരിയണം. തന്റെതല്ലാത്ത കാരണങ്ങളാൽ മറ്റുള്ളവരിൽ നിന്നുള്ള എതിർപ്പുകളെ നേരിടേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. വ്യക്തിബന്ധങ്ങൾ നിലനിർത്താൻ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും. സഹപ്രവർത്തകരുമായി അകൽച്ച വരാതെ നോക്കണം. അഗ്നിഭയം ഉണ്ടാകുവാനിടയുണ്ട്. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ വിശ്വസ്തരുമായി ആലോചിച്ച ശേഷം മാത്രം തീരുമാനമെടുക്കുക.