സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ആഗസ്റ്റ് 12 മുതല്‍ 18 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍പ്രശ്‌നം പരിഹരിക്കും. മാനസികമായി ഉല്ലാസം കൂടും. വിദ്യാവിജയമുണ്ടാകും. ജോലിസ്ഥലത്തെ പ്രശ്‌നങ്ങള്‍ മധ്യസ്ഥര്‍ മുഖാന്തിരം പരിഹരിക്കും. ഉന്നതരായ വ്യക്തികളില്‍നിന്ന് ചില സഹായങ്ങളുമുണ്ടാകും. പൂര്‍വിക സ്വത്ത് ലഭിക്കും. നല്ല വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കര്‍മരംഗം പുഷ്ടിപ്പെടും. മനോഗമനത്തിന് അനുസരിച്ച് പ്രവര്‍ത്തിച്ച് നഷ്ടം സംഭവിക്കും. കടത്തെ സംബന്ധിച്ച് ചിന്തിച്ച് മനസ്സ് വ്യാകുലപ്പെടും. വാഹനാപകടത്തില്‍പ്പെടാന്‍ സാധ്യതയുണ്ട്. ഗൃഹാന്തരീക്ഷം അസ്വസ്ഥമാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മറ്റുള്ളവര്‍ക്കായി മാധ്യസ്ഥം വഹിക്കും. വീട്ടില്‍ അതിഥിസത്കാരം നടത്തും. ശത്രുക്കളുടെ മേല്‍ വിജയം കൈവരിക്കും. ഗൃഹത്തില്‍ പൊതുവേ സ്വസ്ഥതയുണ്ടാകും. സാമ്പത്തിക നിലയും അന്തസ്സും നിലനിര്‍ത്തുന്നതിനും ഉയര്‍ത്തുന്നതിനും ശ്രമം നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്യും.
YOU MAY ALSO LIKE THIS VIDEO, എന്താണ് ഡാം ഡീകമ്മീഷനിംഗ്? മുല്ലപ്പെരിയാർ ഡാം പൊളിച്ചു പണിയാൻ ആകുമോ? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കൃഷിയില്‍ ആദായമുണ്ടാകും. ജ്യേഷ്ഠ സഹോദരന്മാരുമായി പിണങ്ങേണ്ടിവരും. ദേവാലയവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. ഭൂമിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. പഠിത്തത്തില്‍ മുടക്കം സംഭവിക്കും. മനസ്സിന് സന്തോഷകരമായ വാര്‍ത്ത ശ്രവിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തന്റേടത്തോടെയും ധൈര്യത്തോടെയും പ്രവര്‍ത്തിച്ചാല്‍ ഗുണമുണ്ടാകും. ഭാര്യയുമായി ഭിന്നാഭിപ്രായമുണ്ടാകും. ചിന്താശേഷിയും കര്‍മശേഷിയും വര്‍ധിക്കും. ബാങ്ക് ലോണ്‍ എളുപ്പത്തില്‍ ലഭിക്കും. കര്‍മരംഗം പൊതുവെ സമാധാനപരമായിരിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തികമായി അനുകൂലമാണ്. വിദ്യാര്‍ഥികള്‍ക്ക് അലസതമൂലം പരീക്ഷകളില്‍ വിജയിക്കാനാവില്ല. വ്യക്തിപ്രഭാവം വ്യക്തമാക്കാനുള്ള അവസരമുണ്ടാകും. യാത്രകള്‍കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടില്ല.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്താനജന്മംകൊണ്ട് വീട് സന്തോഷപ്രദമാകും. മേലധികാരികളില്‍നിന്ന് ആനുകൂല്യം കിട്ടിയെന്നുവരില്ല. മറ്റുള്ളവരുടെ ഇടയില്‍ നല്ല അഭിപ്രായം സൃഷ്ടിക്കാന്‍ കഴിയും. സാമ്പത്തികമായി ചില വിഷമങ്ങള്‍ വന്നുപെടും. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ മേഖലയില്‍ നല്ല ആദായമുണ്ടാകും. മാനഹാനി വരാതെ സൂക്ഷിക്കുക. ഏറ്റെടുത്ത കാര്യങ്ങള്‍ വേണ്ടതുപോലെ ചെയ്തുതീര്‍ക്കും. ഓഹരി ഇടപാടില്‍ നഷ്ടം സംഭവിക്കും. ഭാര്യയുടെ സ്വത്തുവകയില്‍ ധനാഗമമുണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വൈവാഹിക ജീവിതം സുഖകരമായിരിക്കും. ഭൂസ്വത്ത് അധീനതയില്‍ വന്നുചേരും. ഉദ്യോഗത്തിലും പൊതുരംഗത്തും നല്ല നിലയില്‍ ശോഭിക്കും. വ്യാപാരങ്ങള്‍ വികസിപ്പിക്കും. ടെസ്റ്റുകളില്‍ വിജയിക്കും. ചില സംഗതികളിലും പരിഷ്‌കാരം വരുത്തുകയും അതുവഴി ഗുണമുണ്ടാവുന്നതുമാണ്. പിതാവില്‍നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, ആരാണ് റസാക്കാർ? പാകിസ്ഥാന്റെ തന്ത്രത്തിൽ വീണ് രാജ്യത്തെ ഒറ്റിയവർ, ബംഗ്ലാദേശിന്റെ ഇന്നത്തെ അവസ്ഥയുടെ കാരണക്കാർ | Ningalkkariyamo? | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പരീക്ഷാദികളില്‍ വിജയം കൈവരിക്കും. സന്താനങ്ങളുടെ വിവാഹം നടക്കും. സുഹൃത്തുക്കളുടെ നല്ല സമീപനമുണ്ടാകും. കുടുംബത്തില്‍ സ്വസ്ഥത കുറയും. ഗൃഹത്തില്‍ ഗുരുജനങ്ങളുടെ രോഗം വര്‍ധിക്കും. ജോലിയില്‍ പ്രമോഷന്‍ ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കലാകാരന്മാര്‍ക്ക് അവാര്‍ഡ്, പ്രശംസ എന്നിവ ലഭിക്കാനിടയുണ്ട്. ഹൃദ്രോഗം സംബന്ധമായി ശസ്ത്രക്രിയ ചെയ്യേണ്ടതായിവരും. പതിവിലുമധികം യാത്ര ചെയ്യേണ്ടതായിവരും. ധനകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ സന്ദര്‍ഭം അനുകൂലമാണ്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിവാദങ്ങളില്‍ നിന്ന് കഴിവതും ഒഴിഞ്ഞുനില്‍ക്കും. വാഹനങ്ങള്‍ കൈവശം വന്നുചേരും. കച്ചവടക്കാര്‍ക്ക് നല്ല സമയമാണ്. ആലോചിച്ച് പ്രവര്‍ത്തിക്കാതെ ഇരുന്നാല്‍ പല വിപത്തുകളും ഉണ്ടാകും. കുടുംബജീവിതം സന്തുഷ്ടമായിരിക്കും. ധാര്‍മികവും ആത്മീയവുമായ പ്രവൃത്തിയില്‍ ഏര്‍പ്പെടും. ജനമധ്യത്തില്‍ പരിഗണന ലഭിക്കും.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383
YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത് ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ് | Watch Video 👇