ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ഓഗസ്റ്റ് 12 തിങ്കൾ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 12.08.2024 (1199 കര്‍ക്കിടകം 28 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വരുമാനത്തിനുള്ള പുതിയ അവസരങ്ങൾ ലഭ്യമാകും. കുട്ടികളുടെ ഭാഗത്ത് നിന്ന് ഇന്ന് പ്രതീക്ഷ നൽകുന്ന ചില വാർത്തകൾ ലഭിച്ചേക്കും. ഇന്നത്തെ ദിവസം നിങ്ങൾ പരോപകാരിയായിരിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പൊതുജന പിന്തുണയും ലഭിക്കും. ഇന്ന് കുടുംബത്തിൽ ചില മംഗളകരമായ സംഭവങ്ങൾ നടന്നേക്കാം. വൈകുന്നേരങ്ങളിൽ ചില ആളുകളെ കണ്ടുമുട്ടുന്നത് അനാവശ്യമായ പ്രശ്നങ്ങൾ ഉണ്ടാക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഇന്ന് ജലസ്രോതസുകളിൽ നിന്നും ജലാശയങ്ങളിൽ നിന്നും അകന്നു നിൽക്കുക. പ്രണയ ജീവിതത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. സംഭാഷണത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
YOU MAY ALSO LIKE THIS VIDEO, എന്താണ് ഡാം ഡീകമ്മീഷനിംഗ്? മുല്ലപ്പെരിയാർ ഡാം പൊളിച്ചു പണിയാൻ ആകുമോ? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുതിയ അവസരങ്ങൾ ലഭിയ്ക്കും. ബിസിനസ്സിൽ നിങ്ങൾ ജ്ഞാനത്തോടും വിവേകത്തോടും കൂടി പ്രവർത്തിക്കണം, അല്ലാത്തപക്ഷം കാര്യം ഗുരുതരമായ വഴിത്തിരിവാക്കിയേക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുതിയ വരുമാന മാർഗ്ഗങ്ങൾ ലഭിയ്ക്കും. നിങ്ങളുടെ സമ്പത്ത് വർദ്ധിയ്ക്കും. നിങ്ങൾക്ക് കുടുംബവുമൊത്ത് സന്തോഷിക്കാൻ കഴിയും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നിങ്ങളുടെ ശാരീരികവും മാനസികവുമായ അരോഗ്യനില നന്നായിരിക്കും. ധനലാഭം ഉണ്ടാകും. സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം സന്തോഷപൂർവ്വം നിങ്ങൾ സമയം ചെലവഴിക്കും.
YOU MAY ALSO LIKE THIS VIDEO, ജാതകപ്രകാരം നിങ്ങൾക്ക് സന്താന ഭാഗ്യമുണ്ടോ എന്നറിയാം. ജനിക്കുക ആൺകുട്ടിയോ പെൺകുട്ടിയോ? | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഇന്ന് കുടുംബത്തിൽ ചില മംഗളകരമായ സംഭവങ്ങൾ ഉണ്ടായേക്കാം. സുഹൃത്തുക്കൾക്കൊപ്പം യാത്ര പോകുന്നതിനെ സംബന്ധിച്ച് ചിന്തിയ്ക്കും. നിങ്ങളുടെ അനാരോഗ്യത്തെ അവഗണിക്കരുത്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സുഹൃത്തുക്കളെ കണ്ടുമുട്ടുകയും അവര്‍ക്കായി ധാരാളം പണം ചെലവഴിക്കുകയും ചെയ്യും. നിങ്ങളുടെ ജീവിത പങ്കാളിയുമായി ഭാവി പദ്ധതികൾ തയ്യാറാക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ബിസിനസുകാർക്ക് നേട്ടമുണ്ടാകുന്ന ദിവസമാണ്. ഇന്ന് പ്രധാനപ്പെട്ട ഒരു ജോലിക്കും മറ്റുള്ളവരെ ആശ്രയിക്കരുത്, അല്ലാത്തപക്ഷം നിങ്ങൾക്ക് നിരാശ നേരിടേണ്ടി വന്നേക്കാം.
YOU MAY ALSO LIKE THIS VIDEO, ആരാണ് റസാക്കാർ? പാകിസ്ഥാന്റെ തന്ത്രത്തിൽ വീണ് രാജ്യത്തെ ഒറ്റിയവർ, ബംഗ്ലാദേശിന്റെ ഇന്നത്തെ അവസ്ഥയുടെ കാരണക്കാർ | Ningalkkariyamo? | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബാന്തരീക്ഷം മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് കൂടുതൽ ശാന്തമായിരിക്കും. ബുദ്ധിപരമായ ജോലി ആവശ്യമുള്ള കാര്യങ്ങളിൽ മുൻകൈ എടുക്കേണ്ട സമയമാണിത്. തർക്കങ്ങളിൽ ഏർപ്പെടരുത്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിനുള്ള വഴി തെളിഞ്ഞു കിട്ടും. പ്രണയ ജീവിതത്തിൽ ഒരു പുതിയ തുടക്കം ഉണ്ടാകും. ദാമ്പത്യ ജീവിതം പിരിമുറുക്കം നിറഞ്ഞതായിരിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുട്ടികളുമായി ചിലവിടാൻ നിങ്ങൾക്ക് സമയം ലഭിക്കും. ഭാവിയിലേക്കുള്ള സമ്പാദ്യ പദ്ധതികളിൽ നിക്ഷേപിക്കുന്നതിൽ വിജയിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഈ Symptoms കാണാറുണ്ടോ? സൂക്ഷിക്കണം അത് ശരീരം നിങ്ങൾക്ക് കാട്ടിത്തരുന്ന Kidney Disease Symptoms ആണ് | Watch Video 👇