മൂലം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
മൂലം നക്ഷത്രം
മൂലം നാളിൽ ജനിക്കുന്നവർ അസാധാരണമായ മന:ശക്തിയുള്ളവരായിട്ടാണ് കാണപ്പെടുക.കുഴപ്പം പിടിച്ച സാഹചര്യങ്ങളിലും സമചിത്തത പാലിക്കാനും ധീരമായി പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും അവർക്ക് കഴിവുണ്ടാകും.മുഖത്ത് എപ്പോഴും ശാന്തതയും സൗമ്യതയും പ്രകടിപ്പിക്കുമെങ്കിലും മനസ്സ് സ്ഥിതിഗതികൾ വിലയിരുത്തുകയും തീരുമാനങ്ങളെടുക്കുകയും ചെയ്തു കൊണ്ടിരിക്കും.സ്വന്തം ചിന്താഗതികൾ അന്യർ മനസ്സിലാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും, മൂലം നക്ഷത്രക്കാർക്ക് അന്യരുടെ മനോഭാവം എളുപ്പത്തിൽ ഊഹിച്ചെടുക്കാൻ കഴിയും. ആരോഗ്യം പൊതുവേ മെച്ചമായിരിക്കുമെങ്കിലും ആരോഗ്യക്കുറവിനെപ്പറ്റി ഇടയ്ക്കിടെ പരാതിപ്പെടുന്ന സ്വഭാവമുണ്ടാകും.
മൂലം നക്ഷത്രത്തിൻ്റെ ഗണം, മൃഗം, പക്ഷി, വൃക്ഷം, രത്നം, ഭാഗ്യസംഖ്യ
മൂലം നക്ഷത്രത്തിൻ്റെ ഗണം -അസുര ഗണം, മൂലം നക്ഷത്രത്തിൻ്റെ മൃഗം – പട്ടി, പക്ഷി – കോഴി, വൃക്ഷം – പയിൻ, രത്നം – വൈഡൂര്യം,ഭാഗ്യ നിറം- മഞ്ഞ, ഭാഗ്യ സംഖ്യ – ഏഴ് (7)
മൂലം നക്ഷത്ര ജാതകർ ചൊവ്വ, വ്യാഴം, സൂര്യൻ, എന്നീ ദശാകാലങ്ങളിൽ അനുഷ്ഠിക്കേണ്ട ദോഷപരിഹാര കർമ്മങ്ങൾ
ചൊവ്വ, വ്യാഴം, സൂര്യൻ എന്നീ ദശാകാലങ്ങളിൽ മൂലം നക്ഷത്ര ജാതകർ ദോഷപരിഹാരങ്ങൾ അനുഷ്ഠിക്കേണ്ടതാണ്.
YOU MAY ALSO LIKE THIS VIDEO, കുഞ്ഞുങ്ങൾ കൂർക്കം വലിക്കാറുണ്ടോ? സ്ഥിരമായി ജലദോഷം ഉണ്ടോ? സൂക്ഷിക്കണം അത് അഡിനോയിഡ് ആകാം
വിഷ്‌ണു ക്ഷേത്ര ദർശനം
അശ്വതി, മകം, മൂലം, എന്നീ നാളുകളിൽ മൂലം നക്ഷത്രക്കാർ ക്ഷേത്ര ദർശനവും പുണ്യകർമ്മങ്ങളും നടത്തണം, രാശ്യാധിപനായ വ്യാഴത്തെ പ്രീതിപ്പെടുത്തുന്നതിനുള്ള കർമ്മങ്ങളും അനുഷ്ഠിക്കേണ്ടതാണ്. മൂലവും വ്യാഴാഴ്ചയും ചേരുന്ന ദിവസം വിഷ്ണു ക്ഷേത്ര ദർശനം നടത്തുന്നത് ഉത്തമമാണ്.
മൂലം നക്ഷത്രക്കാർക്ക് പ്രതികൂല നാളുകൾ
ഉത്രാടം, അവിട്ടം,പൂരുരുട്ടാതി, പുണർതം, പൂയം, ആയില്യം എന്നീ നാളുകൾ മൂലം നക്ഷത്രക്കാർക്ക് പ്രതികൂലങ്ങളാണ്. മേൽ പറഞ്ഞ ആറു നാളുകളിൽ മൂലം നക്ഷത്രക്കാർ പുതിയ സംരംഭങ്ങളൊന്നും ആരംഭിക്കാതിരിക്കുന്നതായിരിക്കും നല്ലത്.
മൂലം നക്ഷത്രത്തിൻ്റെ അനൂകൂല നിറങ്ങൾ
ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങൾ മൂലം നക്ഷത്രത്തിന് അനുകൂലങ്ങളാണ്. മൂലം നക്ഷത്രത്തിൻ്റെ ദേവത നിര്യതിയാണ്, നിത്യവും നിര്യതിയെ ഭജിക്കുന്നത് നല്ലതാണ്. മന്ത്രം: ഓം നിര്യതയേ നമ:
മൂലം നക്ഷത്രത്തിൽ ജനിച്ചവർക്ക് ജന്മനാ എഴു വയസ്സു വരെ കേതു ദശ
മൂലം നക്ഷത്ര ജാതകർക്ക് ഏഴു വയസ്സു വരെയുള്ള കേതു ദശാകാലം ഗുണകരമല്ല.പല തരത്തിലുള്ള രോഗാവസ്ഥകൾ ജാതകനെ ബുദ്ധിമുട്ടിക്കും,അതുവഴി ധന നഷ്ടത്തിന് കാരണമാവും. ജാതകരുടെ ജനനത്തോടെ മാതാപിതാക്കൾ തമ്മിലുള്ള പിണക്കം ഒഴിവാകും,എന്നാൽ പല തരത്തിലുള്ള പ്രതിസന്ധികൾ അനുഭവിക്കേണ്ടി വരും. പരിഹാരമായി ജാതകൻ്റെ ജന്മനക്ഷത്രം വരുന്ന ദിവസം ഗണപതി ക്ഷേത്രത്തിൽ ദർശനവും ജാതകൻ്റെ തലക്കുഴിഞ്ഞ് താളികേരം ഗണപതി നടയിൽ അടിക്കുന്നതും ഉത്തമമാണ്.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? പക്ഷികൾ ആത്മഹത്യ ചെയ്യാൻ എത്തുന്ന നിഗൂഢമായ ഇന്ത്യൻ ഗ്രാമം, പിന്നിലെ കാരണം അതിശയിപ്പിക്കുന്നത്
മൂലം നക്ഷത്ര ജാതകർക്ക് ഏഴു വയസ്സു മുതൽ ഇരുപത്തി ആറു (26) വയസ്സു വരെ ശുക്രദശയാണ്
മൂലം നക്ഷത്ര ജാതകരുടെ ഇരുപത്തി ആറു വയസ്സു വരെയുള്ള ശുക്ര ദശാകാലഘട്ടം ഗുണപ്രദമാണ്. ഈ ശുക്രദശാസന്ധി കാലഘട്ടത്തിൽ ജാതകർക്ക് പലവിധത്തിലുള്ള അംഗീകാരം, ഉയർന്ന വിദ്യാഭ്യാസം, സർക്കാർ ജോലി തുടങ്ങിയ ഫലങ്ങൾ ലഭിക്കും.വാഹന ലാഭം ,സാഹിത്യ പ്രവർത്തനങ്ങളിൽ വിജയം തുടങ്ങിയവ ശുക്രദശയിൽ സംഭവിക്കും. പരമോച്ചത്തിൽ നില്ക്കുന്ന ശുക്രൻ്റെ ദശയിൽ പ്രതീക്ഷിക്കാത്ത ഭാഗ്യങ്ങൾ വരെ കൈവരും.എന്നാൽ നീചത്തിൽ നില്ക്കുന്ന ശുക്രൻ്റെ ദശാസന്ധിയിൽ ഗുണഫലങ്ങൾ ഒന്നും ഉണ്ടാകുകയില്ല എന്നു മാത്രമല്ല,ധനനഷ്ടവും തടസ്സവും ആയിരിക്കും ഫലം.
മൂലം നക്ഷത്രത്തിൽ ജനിച്ച ജാതകന് ഇരുപത്തി ആറ് (26) വയസ്സു മുതൽ മുപ്പത്തി ഒന്നു (31) വയസ്സു വരെ ആദിത്യ ദശയാണ്
ജാതകരുടെ ഗ്രഹനിലയിൽ ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന ആദിത്യൻ്റെ ദശകാലത്ത് പുത്ര ലാഭം, അർത്ഥലാഭം, ഉദ്യോഗ ലാഭം ,കീർത്തി, സുഖം ഇവ ജാതകൻ്റെ പ്രായ സ്ഥിതി അനുസരിച്ച് സംഭവിക്കും. അനിഷ്ട ഭാവത്തിൽ നിൽക്കുന്ന ആദിത്യൻ്റെ ദശയിൽ കർമ്മപ്രവൃത്തി വൈകല്യം, മാനഹാനി, രോഗം, സർക്കാർ ശിക്ഷയോ താക്കീതോ, ജനവിരോധം, പിതൃ ദുരിതം എന്നിവയും സംഭവിക്കും,എല്ലാം സംഭവിക്കണമെന്നില്ല.ആദിത്യൻ, ലഗ്നാധിപനോ പത്താം ഭാവാധിപനോ, പതിനൊന്നാം ഭാവാധിപനോ ആണെങ്കിൽ ദശാകാലം അത്യന്തം ശോഭനമായിരിക്കും. അപ്പോൾ ജാതകൻ്റെ വിദ്യാഭ്യാസ കാലമാണെങ്കിൽ ഉന്നത ബിരുദം നേടും, ഉദ്യോഗം ലഭിക്കും, സൂര്യൻ്റെ രാശിഫലമനുസരിച്ചായിരിക്കും ഉദ്യോഗത്തിൻ്റെ സ്ഥാനം. ഉദാഹരണമായി ചിങ്ങത്തിലാണു സൂര്യൻ നില്ക്കുന്നതെങ്ങിൽ വന പ്രദേശങ്ങളിലോ മലനാടിനടുത്തോ ആയിരിക്കും ജോലി കിട്ടുന്നത്.
മൂലം നക്ഷത്രത്തിൽ ജനിച്ചവർക്ക് മുപ്പത്തി ഒന്ന് (31) വയസ്സു മുതൽ നാല്പത് വയസ്സു വരെ ചന്ദ്ര ദശ
ജാതകരുടെ ഗ്രഹനിലയിൽ ബലവാനായി നില്ക്കുന്ന ചന്ദ്ര ദശയിൽ ജാതകന് പല തരത്തിലുള്ള ഗുണഫലങ്ങൾ ഉണ്ടാവും.ഗൃഹ നിർമ്മാണം, വാഹന ലാഭം, എല്ലാ കാര്യങ്ങളിലും വിജയം തുടങ്ങിയവ ഈ കാലയളവിൽ സിദ്ധിക്കും,എന്നാൽ ചന്ദ്രൻ ബലഹീനനാണെങ്കിൽ പല തരത്തിലുള്ള ദുരിതങ്ങൾ നേരിടേണ്ടി വരും.
YOU MAY ALSO LIKE THIS VIDEO, കുട്ടികളുടെ ശ്രദ്ധ പഠനത്തിൽ നിന്ന് മാറുന്നുണ്ടോ? രക്ഷിതാക്കൾ സൂക്ഷിക്കണം കാരണങ്ങൾ ഇതാവാം
മൂലം നക്ഷത്രത്തിൽ ജനിച്ചവർക്ക് താല്പത് വയസ്സു (40) മുതൽ നാല്പത്തി ആറു (46) വയസ്സു വരെ കുജദശയാണ്
ചൊവ്വായുടെ ദശയിൽ സ്വന്തം പൗരുഷവും സാമർത്ഥ്യവും കൊണ്ട് തനിക്ക് അഭിവൃദ്ധീകരമായ മാർഗ്ഗം നേടുക, ജോലി സംബന്ധമായ ഉന്നതിയും ധനലാഭവും സിദ്ധിക്കുക ,ഉദ്യോഗം, മന്ത്രി സ്ഥാനം, ചികിത്സ, ഭൂമി, വ്യവഹാരം ഇങ്ങനെയുള്ള പലയിനങ്ങളിലും ചൊവ്വാ ധനലാഭത്തെ ഉണ്ടാക്കും, ഇതിൻ്റെയെല്ലാം കാരകത്വം ചൊവ്വ വഹിക്കുന്നുണ്ട്. കുടു:ബ കലഹം, ധനനഷ്ടം, രോഗാവസ്ഥകൾ തുടങ്ങിയവയും ഈ കാലയളവിൽ ഉണ്ടാകും.
മൂലം നക്ഷത്രത്തിൽ ജനിച്ചവർക്ക് നാല്പത്തിയാറു വയസ്സു (46) മുതൽ അറുപത്തി മൂന്ന് വയസ്സു വരെ രാഹു ദശ
ഈ കാലം ജാതകർക്ക് അനുകൂലമല്ല, പല തരത്തിലുള്ള രോഗാവസ്ഥകൾ ജാതകനെ അലട്ടും.എന്തു കാര്യങ്ങൾക്കും തടസ്സം അനുഭവപ്പെടും. പേരുദോഷം കേൾക്കേണ്ടി വരും, ധനനാശം, അമിതമായ അദ്ധ്യാനം എന്നിവ കേതു ദശയിൽ സിദ്ധിക്കും, കേസു വഴക്കുകൾ ,കർമ്മ വിഘ്നം, കുടു:ബത്തിൽ സമാധാനക്കുറവ് എന്നിവയും രാഹു ദശയിൽ ഉണ്ടാകും. എന്നാൽ അനിഷ്ടഫലത്തെ തരുന്നവനാണ് രാഹുവെങ്കിലും ഇഷ്ട ഭാവത്തിലും അനുകൂല രാശികളിലും ബലമായിട്ടു നില്ക്കുന്ന രാഹു ധാരാളം ഗുണഫലത്തെ പ്രദാനം ചെയ്യും.
മൂലം നക്ഷത്രത്തിൽ ജനിച്ചവർക്ക് അറുപത്തി മൂന്ന് വയസ്സു മുതൽ എഴുപത്തി ഒൻപതു വയസ്സു (79) വരെ വ്യാഴ ദശാസന്ധി
ജാതകരുടെ വ്യാഴ ദശാസന്ധി കാലയളവ് പൊതുവെ ഗുണപ്രദമാണ്. സർവ്വകാര്യങ്ങളിലും വിജയം, ബഹുജനസമ്മതി, നേതൃത്വ സ്ഥാനം തുടങ്ങിയവ ഈ ദശാസന്ധിയിൽ ലഭിക്കും.രാഷ്ട്രിയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ കാലയളവിൽ അധികാരമുള്ള സ്ഥാനം ലഭിക്കും. ബലവാനായി നില്ക്കുന്ന ജാതകൻ്റെ വ്യാഴ ദശയിൽ ഗുണഫലങ്ങൾ വർദ്ധിക്കും.എന്നാൽ ബലഹീനനായ വ്യാഴ ദശയിൽ ഗുണഫലങ്ങൾ ഒന്നും തന്നെ ലഭിക്കുകയില്ല,ധനനഷ്ടവും ദുരിതങ്ങളും അനുഭവപ്പെടും.
YOU MAY ALSO LIKE THIS VIDEO, വീട്ടിലിരുന്ന് ഈസിയായി പേപ്പർ ബാഗ് നിർമ്മിക്കാം, മികച്ച വരുമാനവും നേടാം: എങ്ങനെ എന്ന് കാണു, Paper Bag Making Video | DIY Crafts
മൂലം നക്ഷത്രത്തിൽ ജനിച്ചവർക്ക് എഴുപത്തി ഒൻപത് വയസ്സു (79) മുതൽ തൊണ്ണൂറ്റി ഏഴു വയസ്സു വരെ ശനി ദശാകാലം
ഈ കാലയളവ് ജാതകന് ഗുണദോഷ സമ്മിശ്രമാണ്,പല തരത്തിലുള്ള രോഗാവസ്ഥകൾ ബുദ്ധിമുട്ടിക്കും. വാതസംബന്ധമായ എന്തെങ്കിലും രോഗാവസ്ഥകൾ ബുദ്ധിമുട്ടിക്കും, ദശാസന്ധിയുടെ തുടക്കം പൊതുവെ ഗുണപ്രദമായിരിക്കും.തുടർന്ന് പലവിധത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെടാം.
മൂലം നക്ഷത്രത്തിൽ ജനിച്ചവർക്ക് തൊണ്ണൂറ്റി എഴു (97) വയസ്സു മുതൽ നൂറ്റി പതിനാലു വയസ്സു വരെ ബുധ ദശാകാലം
ഈ കാലയളവ് ഈശ്വര സ്മരയോടെ ജീവിക്കുക.
നോട്ട്: മുകളിൽ പറഞ്ഞിരിക്കുന്നത് മൂലം നക്ഷത്രത്തിൻ്റെ ദശാസന്ധി കാലഘട്ടത്തിലെ പൊതു ഫലങ്ങളാണ്. ജാതകരുടെ ഗ്രഹനില, ഗ്രഹങ്ങളുടെ സ്ഥാനം, ബന്ധു, ശത്രു ക്ഷേത്ര സ്ഥിതി, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യക്തി പരമായി ഓരോർത്തരുടെയും ഗുണഫലങ്ങൾ വ്യത്യസ്തമായിരിക്കും.